Euro Cup 2020 മത്സരത്തിനിടയിൽ ഡെന്മാർക്ക് താരം ക്രിസ്ത്യൻ എറിക്സൺ ബോധരഹിതനായി വീണു. താരം അത്യസന്ന നിലയിൽ ചികിത്സയിലാണ്. ഇന്ന് ഫിൻലാൻഡ് ഡെൻമാർക്ക് മത്സരം നടക്കുന്നതിനിടയിലാണ് താരം കളിക്കളത്തിൽ ബോധരഹിതനായി വീണത്. കളിയുടെ നാൽപതാം മിനിറ്റിലാണ് സംഭവം.
Following the medical emergency involving Denmark's player Christian Eriksen, a crisis meeting has taken place with both teams and match officials and further information will be communicated at 19:45 CET.
The player has been transferred to the hospital and has been stabilised.
— UEFA EURO 2020 (@EURO2020) June 12, 2021
അറ്റാക്കിങ് മിഡ് ഫീൽഡറായ ക്രിസ്ത്യൻ എറിക്സൺ ഡെന്മാർക്കിന്റെ പ്രധാന താരമാണ്. ക്ലബ് ഫുട്ബോളിൽ ഇന്റർമിലൻ താരമാണ് ക്രിസ്ത്യൻ. അത്യാസന്ന നിലയിലായിലായ താരത്തിന് മൈതാനത്തുണ്ടായിരുന്ന മെഡിക്കൽ അംഗങ്ങൾ പ്രാഥമിക ശുശ്രുഷ നൽകി. മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി എറിക്സണിനെ ആശുപത്രിയിലേക്ക് മാറ്റി.
The UEFA EURO 2020 match in Copenhagen has been suspended due to a medical emergency.
— UEFA EURO 2020 (@EURO2020) June 12, 2021
ത്രോ സ്വീകരിക്കാൻ നിൽക്കുകയായിരിക്കുന്ന എറിക്‌സൺ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് റഫറി അന്തോണി ടെയ്‌ലർ വിസിൽ മുഴക്കി കളി നിർത്തിവെക്കാൻ അറിയിച്ചു. ഉടൻ തന്നെ കളിക്കളത്തിൽ പ്രവേശിച്ച മെഡിക്കൽ സംഘം സിപിആറും മറ്റ് പ്രാഥമിക ചികിത്സകളും നൽകി.
മെഡിക്കൽ സംഘം എത്തിയതിന് പിന്നാലെ ഡാനിഷ് താരങ്ങൾ തങ്ങളുടെ ക്യാപ്റ്റൻ ചുറ്റും വലയം തീർക്കുകയും ചെയ്‌തു. എന്നാൽ താരത്തിന്റ സ്വകാര്യതയ്ക്ക് വേണ്ടി അവരെ മാറ്റുകയായിരിക്കുന്നു. ഡാനിഷ് നായകന്റെ ആരോഗ്യ നില സഹതാരങ്ങൾ ആശങ്കകൂലരാക്കിയിരിക്കുകയാണ്.
ഇംഗ്ലീഷ് സ്പോർട്സ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് എറിക്‌സൺ അപകടനില തരണം ചെയ്തതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹം മരിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത് കഴിഞ്ഞു. സ്ട്രക്ച്ചറിലാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.