IND vs ENG First Test : ശ്രദ്ധയോടെ തുടങ്ങി ഇം​ഗ്ലണ്ട്, ഇടയിൽ പതറി

ഉച്ചയൂണിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 91 എന്ന നിലയിലാണ് ഇംഗ്ലണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 5, 2021, 01:41 PM IST
  • ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
  • ആദ്യ ഒാവറുകളിൽ കരുതലോടെ ബാറ്റ് വീശിയെങ്കിലും ഇടയിൽ അൽപ്പം പണികിട്ടിയെന്ന് വേണം പറയാൻ.
  • 33 റൺസെടുത്ത റോറി ബേൺസിനെ സ്കോർ 63ലെത്തിയപ്പോഴാണ് അശ്വിൻ പന്തിന്റെ(റിഷഭ് പന്ത്) കൈകളേലേക്ക് എത്തിച്ചത്.
IND vs ENG First Test : ശ്രദ്ധയോടെ തുടങ്ങി ഇം​ഗ്ലണ്ട്, ഇടയിൽ പതറി

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രദ്ധയോടെ ഇം​ഗ്ലണ്ട് ബാറ്റ് വീശി തുടങ്ങിയെങ്കിലും ഇടയിൽ പതറി. ടീ ബ്രേക്കിന് ഇറങ്ങുമ്പോൾ 13 ഒാവറിൽ 35 എന്ന സേഫ് സോണിൽ നിന്നിരുന്ന ടീം. ഉച്ചയൂണിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍  91 എന്ന നിലയിലാണ്. ജോ റൂട്ട് (4) ഡൊമിനിക് സിബ്ലെ(26) എന്നിവരാണ് ക്രീസില്‍. 

ടോസ് നേടിയ ഇംഗ്ലണ്ട്(England) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഒാവറുകളിൽ കരുതലോടെ ബാറ്റ് വീശിയെങ്കിലും ഇടയിൽ അൽപ്പം പണികിട്ടിയെന്ന് വേണം പറയാൻ.  33 റൺസെടുത്ത റോറി ബേൺസിനെ സ്കോർ 63ലെത്തിയപ്പോഴാണ് അശ്വിൻ പന്തിന്റെ(റിഷഭ് പന്ത്) കൈകളിലേക്ക് എത്തിച്ചത്.

ALSO READ: Kerala Blasters രണ്ട് ​ഗോളിന് മുന്നിൽ നിന്നിട്ടും ATK Mohan Bagan ട് തോറ്റു; Roy Krishna ക്ക് ഇരട്ട ഗോൾ

പിന്നീട് ക്രീസിലെത്തിയ ലോറന്‍സിന് അഞ്ച് പന്തുകളുടെ ആയുസെയുണ്ടായിരുന്നുള്ളൂ. ബുംറയുടെ(Bumra) പന്തില്‍ ലോറന്‍സ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. അതോടെ 67ന് രണ്ട് എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ചയിലായി.മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിന് പുറമെ വാഷിങ്ടണ്‍ സുന്ദറും സ്പിന്നിങ്ങ് നിരയുടെ ശക്തൻമാരിലൊരാളാണ്.

ALSO READ: India vs England Practice Session: ഇംഗ്ലണ്ടിനെതിരെയുള്ള അങ്കത്തിന് കോലിപടയുടെ കച്ചകെട്ടൽ ആരംഭിച്ചു

 ഷഹബാസ് നദീമാണ് മറ്റൊരു സ്പിന്നര്‍. പരിശീലനത്തിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരക്കാരനായാണ് നദീം ടീമിലെത്തുന്നത് . നായകനായി വിരാട് കോഹ് ലി(Kohli) തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിൻകെ രഹാനെ, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.ചെന്നൈയിലെ  MA Chidambaram സ്റ്റേഡിയത്തിൽ വെച്ചാണ്  മത്സരം നടക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News