ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ (England All rounder) മോയിൻ അലി (Moeen Ali) ടെസ്റ്റ് ക്രിക്കറ്റിൽ (Test Cricket) നിന്ന് വിരമിക്കാനൊരുങ്ങുന്നു. ഡിസംബറില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് (Ashes) പരമ്പര നടക്കാനിരിക്കെയാണ് മോയിൻ അലി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റിനായി വീട്ടിൽ നിന്ന് ധാരാളം സമയം വിട്ടു നിൽക്കേണ്ടി വരുന്നതാണ് താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണമെന്നാണ് സൂചനകൾ.
വിരമിക്കൽ വിവരം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും കോച്ച് ക്രിസ് സില്‍വര്‍വുഡിനെയും താരം കഴിഞ്ഞാഴ്ച തന്നെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ വിരമിക്കൽ തീരുമാനം അധികം വൈകാതെയോ ഇന്ന് തന്നെയോ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ക്രിക്കറ്റിന്റെ ദൈർഘ്യമേറിയ ഫോർമ്മാറ്റിൽ നിന്ന് വിരമിക്കുന്നത് വഴി വൈറ്റ് ബോള്‍ ക്രിക്കറ്റിൽ തന്റെ കരിയർ നീട്ടാൻ കഴിയുമെന്നാണ് അലി വിശ്വസിക്കുന്നത്.
2014 ജൂണിൽ ശ്രീലങ്കക്കെതിരെ ലോർഡ്സിൽ വച്ചു നടന്ന മത്സരത്തിൽ കളിച്ചു കൊണ്ടാണ് മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതു വരെ 64 ടെസ്റ്റ് മത്സരങ്ങളിലാണ് അലി ജേഴ്സിയണിഞ്ഞത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 2914 റൺസ് നേടിയ താരം 195 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
Also Read: IPL 2021 KKR vs CSK : അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലർ, ലാസ്റ്റ് ബോളിൽ ചെന്നൈക്ക് ജയം
ടെസ്റ്റിൽ (Test) മൂവായിരം റൺസും 200 വിക്കറ്റും നേടി ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇയാന്‍ ബോത്തം (Ian Botham), ഗാരി സോബേഴ്സ് (Gary Sobers), ഇമ്രാന്‍ ഖാന്‍ (Imran Khan) എന്നിവര്‍ക്കൊപ്പം ഇടം പിടിയ്ക്കുവാനുള്ള അവസരം കൂടിയാണ് ഇതോടെ മോയിന്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്. ഇപ്പോള്‍ ഐ.പി.എല്‍ (IPL) മത്സരങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം യു.എ.യിലാണ് മോയിൻ അലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക