FIFA World Cup 2022 : എന്തുകൊണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരേ സമയം നടത്തുന്നു? പിന്നിൽ ഒരു ചരിത്രമുണ്ട്

FIFA World Cup Match New Timings 1984 സ്പെയിൻ ലോകകപ്പിന് ശേഷമാണ്  ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ ഇങ്ങനെ ഒരു മത്സരക്രമത്തിന് തീരുമാനം എടുത്തത്

Written by - Jenish Thomas | Last Updated : Nov 30, 2022, 06:00 PM IST
  • ഒരേ സമയം രണ്ട് മത്സരങ്ങൾ വരുമ്പോൾ ഏത് കളി കാണണം തുടങ്ങിയ സംശയങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
  • എന്നാൽ ഇതിന് പിന്നിൽ ഒരു ലക്ഷ്യവും ഒരു ചരിത്രവുമുണ്ട്.
  • 1982 ലെ സ്പെയിൻ ലോകകപ്പിന് ശേഷമാണ് ഫിഫയ്ക്ക് മത്സരക്രമത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നത്.
  • അന്നത്തെ ഫിഫയുടെ നിയമപ്രകാരം ഗിയോണിൽ നടന്നത് തെറ്റായി കാണാൻ സാധിക്കില്ല
FIFA World Cup 2022 : എന്തുകൊണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരേ സമയം നടത്തുന്നു? പിന്നിൽ ഒരു ചരിത്രമുണ്ട്

നാല് സമയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യ രണ്ട് ഘട്ടം നടത്തിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.30, വൈകിട്ട് 6.30, രാത്രി 9.30 അർധ രാത്രി 12.30 എന്നിങ്ങിനെയാണ് ഈ കഴിഞ്ഞ തിങ്കളാഴ്ചവരെ ലോകകപ്പിലെ മത്സരക്രമങ്ങൾ ഫിഫ ചിട്ടപ്പെടുത്തിയത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന റൗണ്ടിൽ രണ്ട് സമയക്രമങ്ങളിൽ മാത്രമാണ് ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അതും ഒരേ സമയം രണ്ട് മത്സരങ്ങൾ. ഇത് ടിവിയിലും മൊബൈലും മറ്റുമായി ലോകകപ്പ് കാണുന്ന ആരാധകരെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഒരേ സമയം രണ്ട് മത്സരങ്ങൾ വരുമ്പോൾ ഏത് കളി കാണണം തുടങ്ങിയ സംശയങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ ഒരു ലക്ഷ്യവും ഒരു ചരിത്രവുമുണ്ട്.

രാജ്യങ്ങൾ തമ്മിൽ ഒത്തുകളി ഒഴുവാക്കാൻ വേണ്ടിയാണ് ഫിഫ ഇങ്ങനെ ഒരു മത്സരക്രമം ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനം റൗണ്ടിൽ ചിട്ടപ്പെടുത്തുന്നത്. ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രീക്വാർട്ടർ പ്രവേശനം തടയുന്നതിന് വേണ്ടി രാജ്യങ്ങൾ തമ്മിൽ ഒത്തുകളിച്ചേക്കാം. അത് ടൂർണമെന്റിന്റെ ഭംഗി നഷ്ടപ്പെടുത്തും. അതിനെ തുടർന്നാണ് ആഗോള ഫുട്ബോൾ സംഘടന ഇങ്ങനെയൊരു മത്സരക്രമത്തിന് തീരുമാനമെടുത്തിരിക്കുന്നത്.

ALSO READ : FIFA World Cup 2022 : ഇക്വഡോറിന്റെ സമനില ഭീഷിണി മറികടന്ന് സെനെഗൽ പ്രീക്വാർട്ടറിൽ; നെതർലാൻഡ്സ് ഗ്രൂപ്പ് എ ചാമ്പ്യന്മാർ

ഗിയോണിന്റെ അപമാനം

1982 ലെ സ്പെയിൻ ലോകകപ്പിന് ശേഷമാണ് ഫിഫയ്ക്ക് മത്സരക്രമത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. അന്ന് ഗ്രൂപ്പ് രണ്ടിൽ ആഫ്രിക്കൻ രാജ്യമായ അൽജീരയയെ പുറത്താക്കാൻ പശ്ചിമ ജർമനിയും ഓസ്ട്രിയയും തമ്മിൽ ഒത്തുകളിച്ചുയെന്ന് വിവാദമുണ്ടായി. ഈ മൂന്ന് രാജ്യങ്ങൾക്ക് പുറമെ ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയാണ് ഗ്രൂപ്പ് രണ്ടിൽ ഉണ്ടായിരുന്നത്. ചിലയാകട്ടെ ആദ്യത്തെ രണ്ട് മത്സരങ്ങളും തോറ്റ് ടൂർണമെന്റിന്റെ പുറത്തേക്കുള്ള വഴി തുറന്നിട്ടിരിക്കുകയായിരുന്നു. പശ്ചിമ ജർമനിയും അൽജീരയയും ഓരോ മത്സരങ്ങൾ ജയിച്ച് രണ്ട് പോയിന്റും ഓസ്ട്രിയാകട്ടെ രണ്ട് കളി ജയിച്ച് നാല് പോയിന്റമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. പശ്ചിമ ജർമനിക്ക് പ്രീക്വാർട്ടിൽ പ്രവേശിക്കണമെങ്കിൽ ജയം അനിവാര്യമാണ്. ഓസ്ട്രിയയ്ക്കാകട്ടെ രണ്ട് ഗോളിൽ അധികം വഴങ്ങിയാൽ ടൂർണമെന്റിൽ നിന്നും പുറത്താകും.

ചിലിക്കെതിരെയുള്ള മത്സരത്തിൽ അൽജീരിയ 3-2ന് ജയിച്ചെങ്കിലും ആഫ്രിക്കൻ രാജ്യത്തിന്റെ ഗോൾ വ്യത്യാസം പൂജ്യത്തിൽ എത്തി. അതിന് ശേഷം നടന്ന പശ്ചിമ ജർമനി ഓസ്ട്രിയ മത്സരത്തിൽ 1-0ത്തിന് ജർമൻ ടീം ജയിച്ചു. ഓസ്ട്രിയയ്ക്ക് ഗോൾ വ്യത്യാസം രണ്ട് അധികമാണ്, ജർമൻ ടീമിന് മൂന്നും. ഇതോടെ അൽജീരയ സ്പെയിൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. മത്സരം തുടങ്ങി പത്താം മിനിറ്റിലാണ് പശ്ചിമ ജർമനി ഗോൾ കണ്ടെത്തിയത്. തുടർന്ന് മത്സരം കണ്ട കാണികൾ ആകെ അമ്പരന്നു. വെറുതെ പന്ത് തട്ടി മാത്രം 90 മിനിറ്റുകൾ ഇരു ടീമുകൾ പൂർത്തിയാക്കുകയായിരുന്നു. ഇതിനെ പിന്നീട് 'ഗിയോണിന്റെ അപമാനം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

അന്നത്തെ ഫിഫയുടെ നിയമപ്രകാരം ഗിയോണിൽ നടന്നത് തെറ്റായി കാണാൻ സാധിക്കില്ല. പക്ഷെ വരും ടൂർണമെന്റുകളിൽ ഫിഫയുടെ മത്സരത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുമെന്ന് ആഗോള ഫുട്ബോൾ സംഘടനയ്ക്ക് മനസ്സിലായതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾ ഒരേ സമയം നടത്താൻ തീരുമാനമെടുത്തത്. അതുകൊണ്ടാണ് ഇന്നലെ നവംബർ 29 മുതൽ നടക്കുന്ന ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾ രണ്ട് സമയങ്ങളിൽ മാത്രം ക്രെമീകരിച്ചിരിക്കുന്നത്. അതിൽ ഒരോ ഗ്രൂപ്പിലുള്ള ടീമുകൾ ഒരേ സമയം തന്നെ രണ്ട് വ്യത്യസ്ത വേദികളിലായി ഏറ്റുമുട്ടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News