MS Dhoni: ധോണി തിരിച്ചു വരും, അടുത്ത സീസണിലും ചെന്നൈയെ നയിക്കും; വമ്പൻ അപ്ഡേറ്റ് പുറത്ത്

M.S Dhoni IPL retirement: അടുത്തിടെ മുംബൈയിലെ ആശുപത്രിയിൽ ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 04:35 PM IST
  • 2020 ഓഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
  • നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിക്കുന്നത്.
  • 41-ാം വയസിലാണ് ധോണി തന്റെ അഞ്ചാം ഐപിഎല്‍ കിരീടം നേടിയത്.
MS Dhoni: ധോണി തിരിച്ചു വരും, അടുത്ത സീസണിലും ചെന്നൈയെ നയിക്കും; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ടീമിന്റെ നട്ടെല്ലായ നായകന്‍ മഹേന്ദ്ര സിംഗ് ധോണി അടുത്ത സീസണിലും ചെന്നൈയെ നയിക്കുമെന്ന് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. ധോണി തന്നോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് കാശി വിശ്വനാഥന്റെ വെളിപ്പെടുത്തല്‍. 

'ഐപിഎല്ലിന് തൊട്ടുപിന്നാലെ താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ മുംബൈയിലേയ്ക്ക് പോകുകയാണെന്ന് ധോണി പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം റാഞ്ചിയിലെ വീട്ടില്‍ വിശ്രമത്തിലായിരിക്കും. മുംബൈയില്‍ നടന്ന ഋതുരാജ് ഗെയ്ക്വാദിന്റെ വിവാഹത്തിന് പിന്നാലെയാണ് ഞാന്‍ ധോണിയുമായി സംസാരിച്ചത്. അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ല. മൂന്നാഴ്ച വിശ്രമത്തിലായിരിക്കും എന്നാണ് ധോണി പറഞ്ഞത്. ഇതിന് ശേഷം കായിക ക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനം നടത്തും. ജനുവരി-ഫെബ്രുവരി വരെ കളിക്കളത്തിലേയ്ക്കില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളൊന്നും അദ്ദേഹത്തോട് പറയേണ്ട കാര്യമില്ല'. ഇഎസ്പിന്‍ ക്രിക്ക് ഇന്‍ഫോ വെബ്‌സൈറ്റിനോട് കാശി വിശ്വനാഥന്‍ പറഞ്ഞു. 

ALSO READ: വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിൽ, രോഹിത് തന്നെ ക്യാപ്റ്റൻ

എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ധോണിയ്ക്ക് കൃത്യമായി അറിയാം. എന്ത് ചെയ്യാന്‍ പോകുമ്പോഴും ധോണി ആ കാര്യം എന്‍.ശ്രീനിവാസനെ മാത്രമേ അറിയിക്കൂ. മറ്റാരോടും അദ്ദേഹം ഒന്നും പങ്കുവെയ്ക്കാറില്ല. നേരെ വാ നേരേ പോ എന്ന ലൈനാണ് ധോണി. ശ്രീനിവാസനില്‍ നിന്ന് വേണം മറ്റുള്ളവര്‍ ഇക്കാര്യങ്ങള്‍ അറിയാന്‍.  2008 മുതല്‍ അതിന് മാറ്റമുണ്ടായിട്ടില്ലെന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. 

2020 ഓഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിക്കുന്നത്. 41-ാം വയസിലാണ് ധോണി തന്റെ അഞ്ചാം ഐപിഎല്‍ കിരീടം നേടിയത്. അടുത്ത മാസം ധോണിയ്ക്ക് 42 വയസ് പൂര്‍ത്തിയാകും. ഇത്തവണത്തെ ഐപിഎല്ലിലെ ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗും മിന്നല്‍ സ്റ്റംപിംഗുമെല്ലാം വൈറലായിരുന്നു. ഇത്തവണത്തെ സീസണിന്റെ തുടക്കം മുതല്‍ കാല്‍മുട്ടിനേറ്റ പരിക്കുമായാണ് ധോണി കളിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News