അബുദാബി: ഐസിസി (ICC) ട്വന്റി-20 ലോകകപ്പ് (T20 World Cup) സെമിയില്‍ ഇംഗ്ലണ്ടിനെതിരെ (England) ന്യൂസിലൻഡ് (New Zealand) ഗംഭീര വിജയമാണ് നേടിയത്. ന്യൂസീലന്‍ഡിനെ വിജയത്തിലേക്ക് നയിച്ച ഓപ്പണര്‍ ഡാരില്‍ മിച്ചലിനെ പ്രശംസിച്ച് മുന്‍ കിവീസ് പേസര്‍ സൈമണ്‍ ഡൗള്‍. മിച്ചലിന്റെ (Mitchel) ഇന്നിങ്‌സ് കണ്ടപ്പോള്‍ തനിക്ക് ഇന്ത്യൻ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെയാണ് (Mahendra Singh Dhoni) ഓർമ വന്നത് എന്നും ഡൗൾ പറഞ്ഞു.
ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ വേഗം കുറഞ്ഞ പിച്ചില്‍ തുടക്കത്തില്‍ ന്യൂസിലൻഡ് പതറിയെങ്കിലും ഡെവോണ്‍ കോണ്‍വെയ്‌ക്കൊപ്പം പിടിച്ചുനിന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
''എം.എസ് ധോനിയെന്ന മഹാനായ ഫിനിഷര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ എത്രത്തോളം ബാറ്റ് ചെയ്യുന്നുവോ അത്രത്തോളം ആഴത്തില്‍ നിങ്ങള്‍ക്ക് മത്സരം സ്വന്തമാക്കാന്‍ സാധിക്കും. ആ സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കാകുലരാകുന്നത് എതിര്‍ ടീമും അവരുടെ ബൗളര്‍മാരുമായിരിക്കും. ഇന്ന് ഡാരില്‍ മിച്ചല്‍ ചെയ്തത് അതാണ്. ചെറിയ സ്‌കോറിനുള്ളില്‍ ന്യൂസീലന്‍ഡിന്റെ രണ്ടു വിക്കറ്റുകള്‍ വീണത് അദ്ദേഹം കണ്ടു. പക്ഷേ താന്‍ തുടര്‍ന്ന് ബാറ്റ് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പാക്കി. അങ്ങനെ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു.'' - ബുധനാഴ്ച കമന്ററിക്കിടെ ഡൗള്‍ പറഞ്ഞു.
ടി20 ലോകകപ്പിലെ (T20 WorldCup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് (New Zealand) ഫൈനലില്‍ പ്രവേശിച്ചത്. ഒരു ഘട്ടത്തിൽ തോല്‍വി മുന്നില്‍ക്കണ്ട കിവീസിനെ ജിമ്മി നീഷാമും (Jimmy Neesham) ഓപ്പണര്‍ ഡാരല്‍ മിച്ചലും പുറത്തെടുത്ത അവിശ്വസീനയ പ്രകടനത്തിന്റെ ബലത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...