India vs New Zealand: ടി-20 ലോകകപ്പ്: സെമി പ്രതീക്ഷകൾ മങ്ങി; കിവീസിനോട് നാണംകെട്ട് ഇന്ത്യ

ഇന്ത്യൻ ടീമിന്റെ സെമി മോഹങ്ങള്‍ക്ക് കിവീസിന്‍റെ ഇരുട്ടടി. ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി.

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 11:05 PM IST
  • ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ന്യൂസിലൻഡ്.
  • പാകിസ്ഥാന് പിന്നാലെ ന്യൂസിലൻഡിനോടും ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ.
  • ഇന്ത്യയുടെ തോൽവി എട്ട് വിക്കറ്റിന്.
India vs New Zealand: ടി-20 ലോകകപ്പ്: സെമി പ്രതീക്ഷകൾ മങ്ങി; കിവീസിനോട് നാണംകെട്ട് ഇന്ത്യ

ദുബായ്: ട്വന്റി 20 ലോകകപ്പിലെ (T20 World Cup 2021) നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് (New Zealand) എട്ട് വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ (Team India). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് ന്യൂസിലൻഡിനെ ജയിപ്പിച്ചത്. 

ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായി. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. നിര്‍ണായകമായ ടോസ് നഷ്ടപ്പെട്ടതു മുതല്‍ ഇന്ത്യയുടെ കഷ്ടകാലം ആരംഭിച്ചിരുന്നു. തുടര്‍ന്നങ്ങോട്ട് ഇന്ത്യക്കു തൊട്ടതെല്ലാം പിഴയ്ക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ വെറും 110 റണ്‍സാണ് നേടാനായത്. പുറത്താവാതെ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 

Also Read: T20 World Cup : ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടപ്പെട്ടു, രണ്ടാം മത്സരത്തിൽ രണ്ട് മാറ്റുങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്

അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ അനങ്ങാന്‍ അനുവദിച്ചില്ല. ഇന്നിങ്‌സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് (23) 20ന് മുകളില്‍ നേടിയ മറ്റൊരു താരം. കെഎല്‍ രാഹുല്‍ (18), ഇഷാന്‍ കിഷന്‍ (4), രോഹിത് ശര്‍മ (14), വിരാട് കോലി (9), റിഷഭ് പന്ത് (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി.  

Also Read: T20 Wold Cup : ആദ്യ ജയം തേടി ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുന്നേർ, ഇരു ടീമുകൾക്ക് നിർണായകം

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം കിവികളെ പവര്‍പ്ലേയില്‍ 44ലെത്തിച്ചു. 10 ഓവറില്‍ ടീം സ്‌കോര്‍ 83. 13-ാം ഓവറില്‍ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. എങ്കിലും വില്യംസണും(33*), കോണ്‍വേയും(2*) ടീമിനെ നിഷ്‌പ്രയാസം ലക്ഷ്യത്തിലെത്തിച്ചു. 

ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെ ഇടംപിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ (Hardik Pandya) ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും (Ishan Kishan) ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ താക്കൂറിനേയും ഉള്‍പ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News