പൂനെ : ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നെതർലാൻഡ്സിന് 340 റൺസ് വിജയലക്ഷ്യം. ബെൻ സ്റ്റോക്സിന്റെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇംഗ്ലീഷ് ടീം 340തോളം റൺസ് തികച്ചത്. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 339 റൺസെടുത്തത്. ജയത്തോടെ 2025 നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത സജീവമാക്കാനാണ് ഇംഗ്ലണ്ട്.
ടോസ് നേടി ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയാണ്. തുടക്കത്തിൽ ജോണി ബെയർസ്റ്റോ നഷ്ടമായെങ്കിലും ഡേവിഡ് മലാന്റെ 87 റൺസിന്റെ ഇന്നിങ്സാണ് ഇംഗ്ലീഷ് സ്കോർ ബോർഡ് അടിത്തറ ഇട്ടത്. പിന്നീട് ബെൻ സ്റ്റോക്സിന്റെയും ക്രിസ് വോക്സിന്റെയും പ്രകടനമികവിലാണ് ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡ് 300 കടക്കുന്നത്. നെതർലാൻഡ്സ് ബസ് ഡി ലീഡ് മൂന്ന് വിക്കറ്റെടുത്തു. ആര്യ ദത്ത്, ലോഗൻ വാൻ ബീക് എന്നിവർ രണ്ടും പോൾ വാൻ മീക്കരെൻ ഒരു വിക്കറ്റെടുക്കയും ചെയ്തു.
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ - ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഡേവിഡ് മലാൻ, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, മോയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്
നെതർലാൻഡ്സിന്റെ പ്ലേയിങ് ഇലവൻ - വെസ്ലെ ബാറേസി, മാക്സ് ഒ'ഡോവ്ഡ്, കോളിൻ അക്കെർമാൻ, സൈബ്രാൻഡ് എങ്കെബ്രച്ച്ട്ട്, സ്കോട്ട് എഡ്വേർഡ്സ്, ബസ് ഡി ലീഡ്, തേജ നിഡമൻറ്രു, ലോഗൻ വൻ ബീക്, റോൾഫ് വാൻ ഡെർ മേർവ്, ആര്യ ദത്ത്, പോൾ വാൻ മീക്കെരൻ
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.