ന്യൂ ഡൽഹി : ലോകകപ്പിൽ വലിയ പ്രാധാന്യമില്ലായിരുന്ന ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം കൂടുതൽ ശ്രദ്ധ ആകർഷിച്ചത് എയഞ്ചലോ മാത്യൂസിന്റെ വിക്കറ്റ് വീഴ്ചയിലൂടെയായിരുന്നു. ക്രീസിലെത്തി ഒരു പന്ത് എറിയുന്നതിന് മുമ്പ് ലങ്കൻ ഓൾറൗണ്ട് താരം ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് കാരണമായത് ഐസിസിയുടെ ടൈം ഔട്ട് നിയമമാണ്. സാങ്കേതികമായ ചില കാരണങ്ങൾ കൊണ്ട് മാത്യൂസ് തന്റെ ബാറ്റിങ് ആരംഭിക്കാൻ വൈകിയതാണ് വിക്കറ്റ് വീഴ്ചയ്ക്ക് കാരണമായത്.
ലങ്കൻ താരം വൈകിയെന്ന് അമ്പയറോട് ചൂണ്ടിക്കാട്ടി വിക്കറ്റിനായി അപ്പീല് ചെയ്തത് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനായിരുന്നു. ഐസിസി നിയമപ്രകാരം ഏകദിനത്തിൽ ഒരു ബാറ്റർ പുറത്തായതിന് ശേഷം മറ്റൊരു ബാറ്റർ രണ്ട് മിനിറ്റിനുള്ളിൽ ക്രീസിലെത്തി പന്ത് നേരിടണമെന്നാണ്. അങ്ങനെ പാലിച്ചില്ലെങ്കിൽ പുതുതായി എത്തിയ ബാറ്ററുടെ വിക്കറ്റ് നഷ്ടമാകും. ഇത് ബംഗ്ലാദേശ് ക്യാപ്റ്റൻ ചൂണ്ടിക്കാട്ടിയതോടെ ക്രിക്കറ്റിലെ അപൂർവമായി വിക്കറ്റുകളിൽ ഒന്ന് പിറക്കുകയും ചെയ്തു.
ALSO READ : BAN vs SL: ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ക്രീസിലെത്തും മുന്നേ ഔട്ടായി മാത്യൂസ്; ഷക്കിബിന് പൊങ്കാല
തന്റെ ഹെലമെറ്റിന് സംഭവിച്ച സാങ്കേതിക തകരാർ മൂലമാണ് മൈതനത്ത് എത്തിയെങ്കിലും മാത്യൂസിന് നിശ്ചിത സമയത്ത് മത്സരം തുടരാൻ സാധിക്കാതിരുന്നത്. ഇത് മാത്യൂസ് ഹസനെ ധരിപ്പിച്ചെങ്കിലും ബംഗ്ലാദേശ് ക്യാപ്റ്റൻ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. ലങ്കയുടെ വെറ്ററൻ താരത്തിന് കളം വിടേണ്ടി വന്നു. എന്നാൽ ഇതിനെല്ലാം ഒരു മറുപടി മാത്യൂസ് ഷക്കീബ് അൽ ഹസന് നൽകി. അതും ഹസന്റെ വിക്കറ്റ് നേടികൊണ്ടാണ് മാത്യൂസ് തന്റെ പക വീട്ടിയത്.
ബംഗ്ലാദേശിന്റെ ഇന്നിങ്സിൽ ഷക്കീബ് അൽ ഹസന്റെ വിക്കറ്റ് നേടിയാണ് താൻ നേരിട്ട അപമാനത്തിന് ലങ്കൻ താരം മറുപടി നൽകിയത്. 82 റൺസെടുത്ത സെഞ്ചുറി ലക്ഷ്യമിട്ട ഹസനെ പുറത്താക്കിയത് മാത്യൂസായിരുന്നു. ഇതിന് പിന്നാലെ കൈയ്യിലെ 'അദൃശമായ' വാച്ച് കാണിച്ചുകൊണ്ട് മാത്യൂസ് ഹസന് മറുപടി നൽകി. സമയം ഇല്ല മാത്യൂസ് ഹസനെ അിയിക്കുകയായിരുന്നു. ജെന്റിൽ ഗെയിം എന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റിൽ ഇത്തരമൊരു വിക്കറ്റ് നേട്ടം ബംഗ്ലാദേശ് ക്യാപ്റ്റന് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്.
അതേസമയം മത്സരത്തിൽ ബംഗ്ലാദേശ് ലങ്കയെ മൂന്ന് വിക്കറ്റിന് തോൽപിച്ചു. ഇതോടെ ശ്രീലങ്ക ലോകകപ്പിൽ നിന്നും പുറത്തായി. ലങ്ക ഉയർത്തിയ 279 റൺസ് 41 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാ കടുവകൾ മറികടന്നത്. ടൂർണമെന്റിൽ രണ്ട് ജയം മാത്രമുള്ള ബംഗ്ലാദേശ് നേരത്തെ തന്നെ ലോകകപ്പിൽ നിന്നും പുറത്തായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.