Cricket World Cup 2023 : അഫ്ഗാൻ ആദ്യം അടിച്ചു, പിന്നെ പൊരുതി; ഇംഗ്ലണ്ടിന് 285 റൺസ് വിജയലക്ഷ്യം

Cricket World Cup 2023 England vs Afghanistan : 16 ഓവറിൽ 114ന് വിക്കറ്റൊന്നു നഷ്ടമാകാതെ ശക്തമായ നിലയിൽ നിന്ന അഫ്ഗാനിസ്ഥാനാണ് പിന്നീട് പൊരുതി നിലയിലേക്കെത്തിയത്

Written by - Jenish Thomas | Last Updated : Oct 15, 2023, 06:24 PM IST
  • ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ വെടികെട്ട് ബാറ്റിങ്ങും ഇക്രം അലിഖിലിന്റെ പ്രതിരോധവുമാണ് അഫ്ഗാനൻ സ്കോർ 280 കടത്തിയത്.
  • മകിച്ച തുടക്കം ലഭിച്ച അഫ്ഗാൻ മധ്യഓവറുകളിൽ തകർന്നടിയുകയായിരുന്നു.
  • ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു.
Cricket World Cup 2023 : അഫ്ഗാൻ ആദ്യം അടിച്ചു, പിന്നെ പൊരുതി; ഇംഗ്ലണ്ടിന് 285 റൺസ് വിജയലക്ഷ്യം

ന്യൂ ഡൽഹി : ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 285 റൺസ് വിജയലക്ഷ്യം ഉയർത്തി അഫ്ഗാനിസ്ഥാൻ. 49.5 ഓവറിൽ 284 റൺസിന് അഫ്ഗാനിസ്ഥാൻ പുറത്താകുകയായിരുന്നു. ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ വെടികെട്ട് ബാറ്റിങ്ങും ഇക്രം അലിഖിലിന്റെ പ്രതിരോധവുമാണ് അഫ്ഗാനൻ സ്കോർ 280 കടത്തിയത്. മകിച്ച തുടക്കം ലഭിച്ച അഫ്ഗാൻ മധ്യഓവറുകളിൽ തകർന്നടിയുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു.

ടോസ് നേടിയ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ തീരുമാനം തെറ്റിയെന്ന് തോന്നിപ്പിക്കുവിധമായിരുന്നു അഫ്ഗാന്റെ തുടക്കം. ഓപ്പണർ റഹ്മാനുള്ള ഗുർബാസ് ഇംഗ്ലീഷ് പേസർമാരെ അടിച്ചൊതിക്കയപ്പോൾ അഫ്ഗാൻ സ്കോർ ബോർഡ് വേഗത്തിൽ 100 കടന്നു. പേസർമാരായ ക്രിസ് വോക്സും സാം കറനും ഗുർബാസിന്റെ ബാറ്റിന്റെ ചൂട് അറിയുകയും ചെയ്തു. എന്നാൽ 114ന് ആദ്യ വിക്കറ്റ് നഷ്ടമായതോടെ അഫ്ഗാന് കൂറ്റൻ സ്കോർ ബോർഡ് പ്രതീക്ഷയും നഷ്ടമായി. 19-ാം ഓവറിൽ ഗുർബാസ് റൺഔട്ടിലൂടെ 80 റൺസെടുത്ത് പുറത്തായതോടെ അഫ്ഗാന്റെ ഇന്നിങ്സിന് വലിയ പ്രഹരമാണേറ്റത്. 

ALSO READ : Cricket World Cup 2023 : എന്താണ് നെറ്റ് റൺ റേറ്റ്? അത് എങ്ങനെയാണ് കണക്ക് കൂട്ടുന്നത്?

പിന്നീട് ഓരോ ഇടവേളകളിലായി അഫ്ഗാൻ ബാറ്റർമാർ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം അവസാന വിക്കറ്റുകളിൽ യുവതാരം ഇക്രം അലിഖിലിന്റെ ചെറുത്ത് നിൽപ്പാണ് അഫ്ഗാന് ഇംഗ്ലണ്ടിനെതിരെ പ്രതിരോധിക്കാവുന്ന സ്കോർ നേടാനായത്.  58 റൺസെടുത്താണ് താരം പുറത്താകുന്നത്. അവസാന ഓവറുകളിൽ ഇംഗ്ലീഷ് പേസർമാർ റൺസ് വിട്ടുകൊടുത്തതും അഫ്ഗാന് ഗുണമായി പ്രതിഫലിച്ചു.

ഇംഗ്ലണ്ടിനായി വൃസ്റ്റ് സ്പിന്നർ ആദിൽ റഷീദ് മൂന്ന വിക്കറ്റെടുത്തു. പേസർ മാർക്ക് വുഡ് രണ്ടും റീസെ ടോപ്ലിയും ലിയാം ലിവിഹ്സ്റ്റണും ജോ റൂട്ടും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റ നിലവിൽ ചാമ്പ്യന്മാർ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ടൂർണമെന്റിൽ ആദ്യ ജയം തേടിയാണ് അഫ്ഗാൻ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News