മുംബൈ : ക്രിക്കറ്റിന്റെ ടി20 ഫോർമാറ്റ് 2028 ഒളിമ്പിക്സിന്റെ ഭാഗമാകും. ഒക്ടോബർ 16 തിങ്കളാഴ്ച മുംബൈയിൽ വെച്ച് നടന്ന അന്തരാഷ്ട്ര ഒളിമ്പിക് കമ്മറ്റി യോഗത്തിലാണ് ഔദ്യോഗിക തീരുമാനം. പുരുഷ വനിത ക്രിക്കറ്റ് മത്സരങ്ങളാകും അമേരിക്കയിലെ ലോസ് ആഞ്ചെലെസിൽ വെച്ച് നടക്കുന്ന കായികമാമാങ്കത്തിൽ മാറ്റുരയ്ക്കും. 1900ന് ശേഷം ഇതാദ്യമായിട്ടാണ് ക്രിക്കറ്റിന് ഒളിമ്പിക്സിലെത്തുന്നത്. ക്രിക്കറ്റിനൊപ്പം നാല് കായിക ഇനങ്ങളും എൽഎ ഒളിമ്പിക്സിന്റെ ഭാഗമാകും.
കഴിഞ്ഞ ആഴ്ചയാണ് ഐഒസി എക്സിക്യൂട്ടീവ് ബോർഡ് ക്രിക്കറ്റിനെ ഒളിമ്പിക്സിന്റെ ഭാഗമാക്കാനുള്ള നിർദേശം മുന്നോട്ട് വെക്കുന്നത്. തുടർന്ന് ഇന്നാണ് ഐഒസി 141-ാമത് യോഗത്തിൽ ക്രിക്കറ്റിന് ഒളിമ്പിക്സിന്റെ ഭാഗമാക്കുന്നുയെന്ന ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്. ക്രിക്കറ്റിന് പുറമെ ബേസ് ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസെ, സ്ക്വാഷ് എന്നീ ഇനങ്ങളാണ് 2028 മുതൽ ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്.
ALSO READ : Cricket World Cup 2023 : എന്താണ് നെറ്റ് റൺ റേറ്റ്? അത് എങ്ങനെയാണ് കണക്ക് കൂട്ടുന്നത്?
ക്രിക്കറ്റിൽ പ്രത്യേകിച്ച ടി20 ഫോർമാറ്റിലുള്ള ജനപ്രീതിയിലെ വളർച്ച തങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിൽ പുരോഗമിക്കുന്ന ലോകകപ്പും വലിയ വിജയമായിരിക്കുകയാണെന്ന് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് മാധ്യമങ്ങളോടായി പറഞ്ഞു. 2028 ഒളിമ്പിക്സിൽ മാത്രമാകും ക്രിക്കറ്റ് മാറ്റുരയ്ക്കുകയെന്ന് നേരത്തെ ഐഒസി വ്യക്തമാക്കിയിരുന്നു.
ആറ് ടീമുകളുടെ മത്സരയിനമായി ഒളിമ്പിക്സിൽ ക്രിക്കറ്റ് സംഘടിപ്പിക്കാനാണ് എൽഎ ഒളിമ്പിക്സ് നിർവാഹക സമിതി ഐഒസിക്ക് മുന്നിൽ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എത്ര ടീമുകൾ ക്രിക്കറ്റിൽ ഒളിമ്പിക്സിൽ മാറ്റുരയ്ക്കുമെന്നും യോഗ്യത എന്തായിരിക്കുമെന്നും തീരുമാനം പിന്നീടുണ്ടാകും. ഇതിനായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായിട്ടുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഒരു മാർഗരേഖയുണ്ടാക്കും. ഒളിമ്പിക്സിലൂടെ ക്രിക്കറ്റിന് കൂടുതൽ ജനപ്രീതി നൽകാനാകുമെന്നും ഐഒസി അധ്യക്ഷൻ പറഞ്ഞു. ഒളിമ്പിക്സിന്റെ ഇന്ത്യയിലെ സംപ്രേക്ഷണ വരുമാനം ഉയർത്തുന്നതിന് കൂടിയാണ് ഐഒസി ക്രിക്കറ്റിന് എൽഎയിലേക്കെത്തിക്കുന്നതിന്റെ ചുരുക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.