Mumbai: കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു.
രോഗം ഭേദമായി വ്യാഴാഴ്ച വീട്ടിലെത്തിയ കാര്യം സച്ചിന്‍ (Sachin Tendulkar) തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിലെത്തിയ താരം തുടര്‍ന്നും ഐസൊലേഷനില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും പരിചരിച്ച മെഡിക്കല്‍ സ്റ്റാഫിനും സച്ചിന്‍ നന്ദിയറിയിച്ചു.
— Sachin Tendulkar (@sachin_rt) April 8, 2021
രണ്ടാഴ്ച മുന്‍പാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് Covid-19 സ്ഥിരീകരിച്ചത്. തുടക്കത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന താരത്തെ ഡോക്ടമാരുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 2നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.