London: English Premier League ടീം Chelsea FC പുതിയ കോച്ചായി പാരിസ് സെന്റ് ജെർമെന്റെ (PSG) മുൻ മാനേജർ Thomas Tuchel നെ നിയമിച്ചു. പുറത്താക്കപ്പെട്ട Frank Lampard ന് പകരമാണ് ചെൽസി ടുഷേലിനെ നിയമിച്ചത്. രണ്ട് വർഷത്തിലധികമായി പിഎസിജിയുടെ കോച്ചായുരുന്ന ജർമൻകാരനായ ടുഷേൽ കഴിഞ്ഞ മാസമാണ് ഫ്രഞ്ച് ക്ലബിൽ നിന്നും പുറത്താക്കപ്പെട്ടത്.
ചെൽസിയുടെ ചരിത്രത്തിൽ തന്നെ ആദ്യ ജർമൻ കോച്ചാണ് തോമസ് ടുഷേൽ. ടുഷേലിന്റെ കീഴിൽ ഇറങ്ങിയ പിഎസ്ജി ചരിത്രത്തിൽ ആദ്യമായിട്ടാണ് കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് (Champions League) ഫൈനലിൽ എത്തിയത്. എന്നാൽ പുതിയ സീസണിലെ തോൽവികളിൽ അതൃപ്തി കാണിച്ച് പിഎസ്ജി മാനേജുമെന്റെ ടുഷേലിനെയും പുറത്താക്കുകയായിരുന്നു. നിലവിൽ ഒന്നര വർഷത്തെ കരാറാണ് ടുഷേലിനെ ചെൽസിയുമായിട്ടുള്ളത്.
ALSO READ: ISL 2020-21: വീണ്ടും രക്ഷകനായി KP Rahul, FC Goa യ്ക്കെതിരെ Kerala Blasters ന് സമനില
സീസണിലെ ആദ്യ പകുതിയുടെ അവസാനം തുടർ തോൽവികളും മോശം പ്രകടനവും കാരണം ചെൽസി അവരുടെ മുൻ താരവും കോച്ചുമായ ലമ്പാർടുമായി വേർപിരിയുകയായിരുന്നു. ലമ്പാർടിന്റെ ആദ്യ സീസണിൽ ട്രാൻസ്ഫർ ബാനിലായിരുന്ന ചെൽസിയെ അക്കാദമി താരങ്ങളെ അണിനിരത്തി മോശമല്ലാത്ത പ്രകടനമായിരുന്ന കാഴ്ചവെച്ചത്. മൗറിസോ സാരിയെ പുറത്താക്കിയതിന് ശേഷം ലമ്പാർടിന്റെ കീഴിൽ യുവതാരങ്ങളെ പക്വതയോടെ ഇറക്കിയാണ്, വൻ താര നിരകളുള്ള ലിവർപൂളിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മാഞ്ചസ്റ്റർ സിറ്റയെയും ഒക്കെ നേരിട്ടാണ് ചെൽസി കഴിഞ്ഞ് സീസൺ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി നാലാം സ്ഥാനത്ത് അവസാനിപ്പിച്ചത്.
എന്നാൽ ഈ സീസണിൽ ലമ്പാർടിന് മോശമല്ലാത്ത തുടക്കാമായിരുന്നെങ്കിലും പിന്നീട് പിഴക്കുകയായിരുന്നു. ട്രാൻസ്ഫർ ബാൻ മാറി തിയാഗോ സിൽവാ, ടിമോ വെർണർ, കെയ് ഹാവേർഡ്സ്, ഹക്കീം സിയക്ക്, എഡ്വേർഡ് മെൻഡി തുടങ്ങിയ വൻ താര നിരയെ ഇറക്കി സീസണിൽ ആധിപത്യം സൃഷ്ടിക്കാനുള്ള ലമ്പാഡിന്റെ മോഹങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ് പത്ത് പ്രീമിയർ ലീഗ് (EPL) മത്സരത്തിൽ രണ്ടെണ്ണത്തിൽ മാത്രമെ ലമ്പാർടിന്റെ കീഴിൽ ചെൽസിക്ക് നേടാനായിട്ടുള്ളു. തുടർന്നാണ് ചെൽസി ടീം മനേജ്മെന്റ് ലമ്പാർടിനെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
ALSO READ: Real Madrid Coach സിനദിൻ സിദാന് കോവിഡ്
പുതിയ കോച്ചായ ചുമതല ഏറ്റെടുത്ത ടുഷേലിന് ഇന്ന് തന്നെയാണ് ആദ്യ മത്സരമുള്ളത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വുൾവിസിനെതിരെയാണ് ഇന്ന് ഇറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...