ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ വിജയം. കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 78 റണ്‍സിന് തകര്‍ത്ത ചെന്നൈ 9 മത്സരങ്ങളില്‍ അഞ്ച് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തിയിരിക്കുകയാണ്.
Also Read: IPL 2024: ആര്‍സിബിയെ 'തല്ലിച്ചതച്ച്' ഹെഡും ക്ലാസനും; ഐപിഎല്ലില്‍ റെക്കോര്‍ഡ് സ്‌കോര്‍
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 134 റണ്‍സിൽ അടിപതറി ഓള്‍ ഔട്ടാകുകയായിരുന്നു. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ സെഞ്ചുറിക്ക് മുന്നില്‍ സ്വന്തം കാണികളുടെ മുന്നില്‍ അടിയറവ് പറഞ്ഞതിന്‍റെ ക്ഷീണം ചെന്നൈ തീർത്തു. ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിന്‍റെ ബിഗ് ഹിറ്റര്‍മാർക്കെതിരെ 78 റണ്‍സിന്‍റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്.
Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതി
ബാറ്റിംഗില്‍ ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് (7 പന്തില്‍ 13), അന്മോള്‍പ്രീത് സിംഗ് (0), അഭിഷേക് ശര്‍മ്മ (9 പന്തില്‍ 15) എന്നീ മുന്‍നിര വിക്കറ്റുകള്‍ പിഴുത് ദേശ്പാണ്ഡെ ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു. നിതീഷ് റെഡ്ഡിയെ ജഡേജ വീഴ്ത്തിയപ്പോള്‍ പിടിച്ചുനിന്ന എയ്ഡന്‍ മാര്‍ക്രം മതീഷ പതിരനയ്ക്ക് മുന്നില്‍ വീഴുകയായിരുന്നു. ബിഗ് ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ കളിയില്‍ ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍ 32 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമാണ്. ഈ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയ ചെന്നൈ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തുകയും കളിയിൽ തോറ്റതോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേക്ക് മാറുകയുമുണ്ടായി.
Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
ടേസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈയെ നയിച്ചത് റുതുരാജ് ഗെയ്ക്‌വാദ് ആണ്. റുതുരാജിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 212 റണ്‍സെടുക്കുകയായിരുന്നു. ചെന്നൈയുടെ ടോപ് സ്കോറര്‍ 98 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായ റുതുരാജ് ഗെയ്ക്‌വാദാണ്. ഡാരില്‍ മിച്ചല്‍ 32 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 20 പന്തില്‍ 39 റണ്‍സുമായും അവസാന ഓവറില്‍ ക്രീസിലെത്തിയ മുന്‍ നായകന്‍ എം എസ് ധോണി രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താകാതെ നിൽക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.