ടോക്യോ: പാരാലിമ്പിക്‌സിൽ (Paralympics) എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യക്ക് അഞ്ചാം സ്വർണം (Gold). ബാഡ്മിന്റൺ (Badminton) എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നാഗറാണ് (Krishna Nagar) ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. ഫൈനലിൽ ഹോങ് കോങ്ങിന്റെ (Hong Kong) ചു മാൻ കൈയെയാണ് താരം കീഴടക്കിയത്.
മൂന്ന് സെറ്റുകൾ നീണ്ട ആവേശപ്പോരാട്ടത്തിലാണ് കൃഷ്ണ നാഗർ സുവർണ നേട്ടം സ്വന്തമാക്കിയത്. സ്‌കോർ: 21-17, 16-21, 21-17. രണ്ടാം സീഡായ കൃഷ്ണ ആദ്യ ഗെയിം അനായാസം കൈപ്പിടിയിലൊതുക്കി. എന്നാൽ രണ്ടാം ഗെയിമിൽ അനാവശ്യ പിഴവുകൾ വരുത്തിയതോടെ ഹോങ് കോങ് താരം ഒപ്പമെത്തി. എന്നാൽ മൂന്നാം റൗണ്ടിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ താരം 21-17 എന്ന സ്‌കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്‌സ് മെഡലാണിത്. സെമിയിൽ ബ്രിട്ടന്റെ ക്രിസ്റ്റെൻ കൂബ്സിനെ ( 21-10 21-11) തോൽപിച്ചാണ് കൃഷ്ണ ഫൈനലിൽ പ്രവേശിച്ചത്
Also Read: പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി Sumit Antil
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നു വളർന്നുവന്ന കൃഷ്ണയ്ക്ക് മുൻപ് പല അന്താരാഷ്ട്ര മത്സരങ്ങളിലും കളിക്കാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം അതെല്ലാം വേണ്ടെന്നുവെച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് താരം പാരലിമ്പിക്സിന് യോഗ്യത നേടിയത്.
നേരത്തെ, ഐഎഎസ് ഓഫിസർ കൂടിയായ ബാഡ്മിന്റൻ താരം സുഹാസ് യതിരാജിലൂടെ ഇന്ത്യ ഇന്ന് വെള്ളി മെഡൽ നേടിയിരുന്നു. പുരുഷ ബാഡ്മിന്റൻ എസ്എൽ4 വിഭാഗത്തിലാണ് സുഹാസ് യതിരാജ് വെള്ളി നേടിയത്. ഫൈനലിൽ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് സുഹാസ് തോറ്റത്. ആദ്യ സെറ്റ് നേടി സ്വർണ മെഡലിന് അരികിലെത്തിയ സുഹാസിനെ, അടുത്ത ണ്ടു സെറ്റും സ്വന്തമാക്കിയാണ് ഒന്നാം സീഡ് വീഴ്ത്തിയത്. സ്കോർ: 21-15, 17-21, 15-21.
Also Read: Tokyo Paralympics: ഇന്ത്യക്ക് ആദ്യ സ്വർണം; അവനി ലെഖാരയ്ക്ക് ലോക റെക്കോഡ്
ടോക്യോ പാരാലിമ്പിക്‌സ് (Tokyo Paralympics) ബാഡ്മിന്റണിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും (Pramod Bhagat) സ്വർണം നേടിയിരുന്നു. ഇതോടെ, ടോക്കിയോയിൽ അഞ്ച് സ്വർണവും എട്ട് വെള്ളിയും (Silver) ആറ് വെങ്കലവുമടക്കം ഇന്ത്യയുടെ ആകെ മെഡൽനേട്ടം 19 ആയി ഉയർന്നു. പോയിന്റ് പട്ടികയിൽ 24-ാം സ്ഥാനത്താണ് ഇന്ത്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...