ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനക്കാരുനും ടൂർണമെന്റിലെ 33-ാം സീഡ് താരവുമായ ഖസാക്കിസ്ഥാന്റെ അലക്സാൻഡർ ബബ്ലിക്കിനെ തോൽപ്പിച്ചാണ് ഇന്ത്യൻ താരം രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. നേരിട്ടുള്ള സെറ്റിനാണ് സുമിത നാഗലിന്റെ ജയം. സ്കോർ: 6-4, 6-2, 7-6.
ആദ്യ രണ്ട് സെറ്റുകൾ അനയാസം നേടിയ ഇന്ത്യൻ താരം മൂന്ന് സെറ്റ് നേടാൻ ഖസാക്ക് താരത്തിന്റെ വെല്ലുവിളി നേരിടേണ്ടി വന്നു. ടൈ ബ്രേക്കറിൽ 7-5ന് സുമിത് നാഗൽ മൂന്നാം സെറ്റ് സ്വന്തമാക്കുകയായിരുന്നു. 1989ന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ ഒരു ഡീസ് താരത്തെ തോൽപ്പിക്കുന്നത്.
ALSO READ : IND vs AFG : കോലി ടി20യിലേക്ക് തിരികെ വന്നത് റൊണാൾഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് പോലെ; മുൻ ഇന്ത്യൻ താരം
The first Indian man in years to beat a seed at a Grand Slam @nagalsumit • #AusOpen • #AO2024 • @Kia_Worldwide • #Kia • #MakeYourMove pic.twitter.com/SY55Ip4JaG
— #AusOpen (@AustralianOpen) January 16, 2024
1989ൽ ഇന്ത്യൻ ഇതിഹാസ താരം രമേഷ് കൃഷ്ണനാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുള്ളത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യൻ ഇതിഹാസ താരം രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. 1989ൽ ഒന്നാം നമ്പർ താരമായ മാറ്റ്സ് വിലാൻഡറിനെയാണ് രമേഷ് കൃഷ്ണ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.