തിരുവനന്തപുരം: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെത്തിയ ചൈനീസ് ടീമിന് നാളെ സ്വീകരണം നല്‍കും. രാവിലെ ഒന്‍പതിന് ഹോട്ടല്‍ ഹയാത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളത്. ചാംപ്യന്‍ഷിപ്പിന്റെ സ്വാഗത സംഘത്തിനു വേണ്ടി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കുക.
ഏഷ്യന്‍ സൈക്ലിങ് കോഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനിന്ദര്‍പാല്‍ സിങ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാര്‍, കേരള സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി ബി.ജയപ്രസാദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ALSO READ: ഡബിളടിച്ച് മെസി, പെറുവിനെ തകർത്ത് അര്‍ജന്റീന; ചിത്രങ്ങൾ കാണാം
ഇന്നലെയാണ് ചൈനയില്‍ നിന്നുള്ള മുഴുവന്‍ ടീം അംഗങ്ങളും തിരുവനന്തപുരത്തെത്തിയത്. ടീം മാനേജരും പരിശീലകനും 17 നു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. 16 റൈഡേഴ്‌സും ഒന്‍പത് ഒഫീഷ്യലുകളുമടക്കം 25 പേരാണ് ചൈനയില്‍ നിന്ന് ചാംപ്യന്‍ഷിപ്പിനെത്തുന്നത്. 15 പേരടങ്ങു കൊറിയന്‍ ടീം നാളെ തിരുവനന്തപുരത്തെത്തും. ഈ മാസം 26 മുതൽ 29 വരെ പൊന്മുടിയിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.