ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്. ത്രസിപ്പിക്കുന്ന ആദ്യ ഇന്നിങ്സിൽ ഏഴ് റൺസാണ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഓപ്പണർ ഉസ്മാൻ ഖവാജയുടെ സെഞ്ചുറി ഇന്നിങ്സാണ് ഓസ്ട്രേലിയയെ വലിയ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തിയത്. രണ്ടാം ദിനം ശക്തമായ നിലയിൽ നിന്നിരുന്ന ഓസ്ട്രേലിയയ്ക്ക് മൂന്നാം ദിനത്തിൽ തിരിച്ചടി നേരിടുകയായിരുന്നു.
സെഞ്ചുറിയുമായി ഖവാജയും അർധ-സെഞ്ചുറിയുമായി വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരെയ് ശക്തമായി നിലയിലാണ് ഓസ്ട്രേലിയ മൂന്നാം ദിനം ആരംഭിച്ചത്. തുടർന്ന് ജെയ്മി ആൻഡേഴ്സൺ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്ററെ ബോൾഡാക്കിയതോടെ ഓസ്ട്രേലിയയുടെ തകർച്ച ആരംഭിക്കുകയായിരുന്നു. പ്രകോപനപരമായ ഫീൽഡിങ് തരപ്പെടുത്തിയും ഇംഗ്ലണ്ട് ഓസ്ട്രേലിയ പുറത്താക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി പേസർമാരായ സ്റ്റുവർട്ട് ബോർഡും ഒല്ലി റോബിൻസണും മൂന്ന് വിക്കറ്റുകൾ വീതം നേടി. മോയിൻ അലി രണ്ടും ആൻഡേഴ്സണും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഓരോ വിക്കറ്റുകൾ വീതം നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് ടീം എട്ട് വിക്കറ്റ് നഷ്ടത്തിൽ 393 റൺസെടുത്ത് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ജോ റൂട്ടും അർധ-സെഞ്ചുറിയും നേടിയ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുമാണ് ഇംഗ്ലണ്ടിന് 400 അടുത്ത സ്കോർ ചെയ്യാൻ സഹായിച്ചത്. ഓപ്പണർ സാക്ക് ക്രോവ്ലെയും അർധ-സെഞ്ചുറി നേടി. അതേസമയം 393 റൺസ് മാത്രം നിൽക്കെ ഡിക്ലെയർ ചെയ്ത ബെൻ സ്റ്റോക്സിന്റെ തീരുമാനം എല്ലാവരയും അത്ഭുതപ്പെടുത്തി.
അതേസമയം മഴയെ തുടർന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് മുടങ്ങി. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...