Aqaba : എഎഫ്സി വനിതകളുടെ ക്ലബ് ചാമ്പ്യൻഷിപ്പിൽ (AFC Women's Club Championship) നിന്ന് കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്സി (Gokulam Kerala FC) പുറത്ത്. ഇറാനിയൻ ക്ലബ് ഷാഹൃദാരി സിർജാനോട് ഗോകുലം ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു.
ഗോകുലത്തിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ അദിതി ചൗഹാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് ഇറാനിയൻ ക്ലബ് വിജയ ഗോൾ കണ്ടെത്തിയത്. 65-ാം മിനിറ്റിൽ ഷാഹൃദാരിയുടെ താരത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിനിടെയാണ് സംഭവിച്ച ഫൗളിലാണ് ഇന്ത്യൻ താരത്തിന് റെഡ് കാർഡ് ലഭിച്ചത്. അദിതിയുടെ ഫൗളിൽ ഇറാനിയൻ താരം അലിസാദേക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് റഫറി ചുവപ്പ് കാർഡ് കാണിച്ചത്.
തുടർന്ന് ലഭിച്ച് ഫ്രീ കിക്കിലൂടെയാണ് ഇറാനിയൻ ക്ലബ് വിജയ ഗോൾ കണ്ടെത്തിയത്. അദിതിക്ക് പകരം ഗോൾ കീപ്പറായി എത്തിയ ശ്രയയ്ക്ക് ഇറാനിയൻ താരത്തിന്റെ ഫ്രീ കിക്ക് തടയാൻ സാധിച്ചില്ല.
ALSO READ : SAFF Championship 2021 : അവസാനം ഗോളടിച്ച് പെലെക്കൊപ്പമെത്തി സുനിൽ ഛേത്രി, ഇന്ത്യക്ക് സാഫിലെ ആദ്യ ജയം
ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളം ഇതോടെ തുടർച്ചയായി രണ്ടാമത്തെ മത്സരത്തിലാണ് തോൽക്കുന്നത്. നേരത്ത ജോർദാനിൽ നിന്നുള്ള അമ്മാൻ ക്ലബിനോട് ഒന്നിനെതിരെ രണ്ട് ഗോളികൾക്ക് ഗോകുലം തോൽക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ മത്സരവും കൂടി കേരളത്തിൽ നിന്നുള്ള ടീം തോറ്റതോടെ ഫൈനൽ പ്രതീക്ഷ അവസാനിക്കുകയും ചെയ്തു. പോയിന്റ് ടേബിളിലെ അവസാന സ്ഥാനം ഒഴിവാക്കാൻ ഗോകുലത്തിന് ശനിയാഴ്ച ഉസ്ബെക്കിസ്ഥാൻ ടീം എഫ്സി ബൺയോഡ്കോറിന് തോൽപ്പിക്കേണ്ടത് അനിവാര്യമാണ്.
ALSO READ : Durand Cup : എക്സ്ട്രാ ടൈമിൽ എഡു ബേഡിയയുടെ ഗോളിൽ FC Goa ഡ്യൂറാൻഡ് കപ്പ് ചാമ്പ്യന്മാർ
ഷാഹൃദാരി സിർജാൻ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ ജയച്ചതോടെ ഫൈനലിൽ ഷാഹൃദാരി ക്ലബും അമ്മാൻ ക്ലബും തമ്മിൽ ഏറ്റമുട്ടും. നാല് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് ഇത്തവണത്തെ വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...