തലപതി ചിത്രം നിർമിക്കാൻ തല? വിജയ് ചിത്രത്തിൽ ധോണി അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ട്

Thalapathy Vijay MS Dhoni Movie ധോണിയുടെ തന്നെ നിർമാണ കമ്പനിയായ ധോണി എന്റർടെയ്മെന്റായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത രണ്ട് വിജയ് ചിത്രങ്ങൾക്ക് ശേഷമെത്തുന്ന സിനിമ നിർമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 08:32 PM IST
  • ചിത്രം നിർമിക്കുന്നത് പുറമെ ധോണി സിനിമയിൽ കേമിയോ വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയന്താരയായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്.
  • വിജയുടെ പിറന്നാൾ ദിവസം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
തലപതി ചിത്രം നിർമിക്കാൻ തല? വിജയ് ചിത്രത്തിൽ ധോണി അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ട്

ചെന്നൈ : വിജയുടെ തലപതി 68 ചിത്രം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണി നിർമിക്കുമെന്ന് റിപ്പോർട്ട്. ധോണിയുടെ തന്നെ നിർമാണ കമ്പനിയായ ധോണി എന്റർടെയ്മെന്റായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത രണ്ട് വിജയ് ചിത്രങ്ങൾക്ക് ശേഷമെത്തുന്ന സിനിമ നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. 

ചിത്രം നിർമിക്കുന്നത് പുറമെ ധോണി സിനിമയിൽ കേമിയോ വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയന്താരയായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയുടെ പിറന്നാൾ ദിവസം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. 

ALSO READ : Prince Movie Release : ശിവകാർത്തികേയൻ ചിത്രം പ്രിൻസ് ഈ ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും; ഡിജിറ്റൽ അവകാശങ്ങൾ ഹോട്ട്സ്റ്റാർ സ്വന്തമാക്കി?

അതേസമയം ബീസ്റ്റിന് ശേഷമുള്ള വിജയുടെ തലപതി 66ന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരിസു എന്നാണ് പേരിട്ടിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. 2023 പൊങ്കലിന് ചിത്രം തിയറ്ററുകളിൽ എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വരിസുവിന് പിന്നലെ ലോകേഷ് കനകരാജ് ചിത്രത്തിലാണ് വിജയ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഉടൻ പുറത്തിറങ്ങിയേക്കും.

2020ലാണ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന് ചലച്ചിത്ര നിർമാണ കമ്പനി ആരംഭിക്കുന്നത്. രണ്ട് വർഷത്തെ വിലക്കിനേ ശേഷം ഐപിഎല്ലിലേക്കുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ മടങ്ങി വരവിന്റെ കഥ പറഞ്ഞ റോർ ഓഫ് എ ലയൺ എന്ന ഡോക്യുമെന്ററി നിർമിച്ചത് ധോണിയുടെ പ്രൊഡക്ഷൻ കമ്പനിയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News