ആരാധകർ കാത്തിരുന്ന ഐപിഎൽ മാമാങ്കം നാളെ (മാർച്ച് 26) തുടങ്ങുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഉദ്ഘാടന മത്സരത്തോടെ തുടങ്ങുന്ന ഐപിഎല്ലൽ ഇത്തവണ നിരവധി പ്രത്യേകതകളുണ്ട്. അതിൽ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ രണ്ട് പുതിയ ടീമുകൾ കൂടി ഐപിഎൽ അരങ്ങേറ്റം കുറിക്കുന്നു എന്നുള്ളതാണ്. കെഎൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സും ഹർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസുമാണ് പുതിയ ടീമുകൾ.
കഴിഞ്ഞ വർഷങ്ങിൽ കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ നേരിട്ടുവെങ്കിലും ആരാധകരുടെ ഐപിഎൽ ആവേശം കുറഞ്ഞിട്ടില്ല. എംഎസ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ പദവി ഒഴിഞ്ഞതാണ് ഇത്തവണത്തെ ഐപിഎല്ലിലുണ്ടായ മറ്റൊരു മാറ്റം. ധോണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകി കൊണ്ടാണ് ധോണി പിന്മാറിയത്.
നാളെ തുടങ്ങുന്ന ഐപിഎൽ കാണാനുള്ള തിടുക്കത്തിലാണ് ആരാധകർ. ഒരു മത്സരം പോലും മിസ് ആക്കാതെ നിങ്ങൾക്ക് കാണാൻ വിവിധ വഴികളുണ്ട്. സ്റ്റാർ സ്പോർട്സിന്റെ വിവിധ നെറ്റ് വർക്കിൽ ആദ്യ ഐപിഎൽ 2022 മാച്ച് ലൈവ് ടെലികാസ്റ്റ് ലഭ്യമാകും. സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ സ്പോർട്സ് എച്ച്ഡി2, സ്റ്റാർ സ്പോർട്സ് 1 തമിഴ്, സ്റ്റാർ സ്പോർട്സ് 4, സ്റ്റാർ സ്പോർട്സ് എച്ച്ഡി1 എന്നിവയിലാണ് മത്സരങ്ങൾ കാണാൻ കഴിയുക. Disney+ Hotstar-ലും മത്സരം കാണാൻ സാധിക്കും. ഇന്ത്യക്ക് പുറത്തുള്ളവരാണെങ്കിൽ (യുകെ, യുഎസ്എ, കാനഡ) YuppTV സബ്‌സ്‌ക്രൈബ് ചെയ്ത് നിങ്ങൾക്ക് ഐപിഎൽ മത്സരങ്ങൾ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...