Worst Food For Kidney: ഈ ഭക്ഷണങ്ങള്‍ കിഡ്നിക്ക് ഹാനികരം, അബദ്ധത്തിൽ പോലും കഴിയ്ക്കുന്നത്‌ ഒഴിവാക്കാം

Worst Food For Kidney: ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും  പുറന്തള്ളുന്ന  സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി നമ്മുടെ ശരീരം ശുചിയായി സൂക്ഷിക്കുന്നതിൽ വൃക്കകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു

നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് കിഡ്‌നിയ്ക്ക് ഏറെ പ്രധാന സ്ഥാനമാണ് ഉള്ളത്.   
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഹോർമോണുകളുടെ ഉത്പാദനത്തിനും വൃക്ക സഹായിക്കുന്നു. നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് വൃക്കകളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. 

1 /6

കിഡ്‌നിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന, അല്ലെങ്കില്‍ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ അറിഞ്ഞും അറിയാതെയും നമ്മുടെ ഭക്ഷണക്രമത്തില്‍ ഇടം പിടിക്കാറുണ്ട്. ഇവയുടെ അമിത ഉപയോഗം കിഡ്‌നിയെ ഏറെ ദോഷകരമായി ബാധിക്കും. കിഡ്‌നിയുടെ ആരോഗ്യം പരിരക്ഷിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങളാണ്  ഒഴിവാക്കേണ്ടത് എന്ന് നോക്കാം. 

2 /6

മധുരം    അമിതമായി മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിയ്ക്കുന്നത്‌ നല്ലതല്ല. ഉയർന്ന പഞ്ചസാരഘടകം അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. ഇത് നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. കൂടാതെ, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് വഴി തെളിക്കും. ഇതെല്ലാം വൃക്കകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന കാര്യങ്ങളാണ്. അതിനാല്‍, പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന്, മധുരമുള്ള പാനീയങ്ങൾ, മധുരമുള്ള പാലുൽപ്പന്നങ്ങൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ എന്നിവ കഴിവതും  ഒഴിവാക്കുക.

3 /6

കൂടുതൽ പ്രോട്ടീൻ കഴിയ്ക്കുന്നത്     പ്രോട്ടീന്‍ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിലേയ്ക്കും വൃക്കകൾക്ക് ശരിയായ രീതിയില്‍ മാലിന്യം പുറന്തള്ളുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. ക്രമേണ ഇത് വൃക്കകളുടെ തകരാറിനും വഴിയൊരുക്കും. പ്രോട്ടീൻ ഉപഭോഗം കുറയ്ക്കുന്നതിന്, മാംസം, മത്സ്യം, മുട്ട എന്നിവയുടെ അളവ് പരിമിതപ്പെടുത്തുക. നിങ്ങൾ പ്രോട്ടീൻ സപ്ലിമെന്‍റുകൾ കഴിക്കുന്നതിന് മുന്‍പ് ഒരു തവണ ഡോക്ടറെ സമീപിക്കുക. ഡയറ്റ് എടുക്കുന്നവര്‍, ജിമ്മില്‍ പോകുന്നവര്‍ എന്നിവര്‍, പ്രോട്ടീന്‍ പൗഡര്‍, പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ കൃത്യമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.  

4 /6

ഉപ്പ്, സോഡിയം അടങ്ങിയ ഭക്ഷണക്രമം പഞ്ചസാരയുടെ കാര്യം പോലെതന്നെ പ്രധാനമാണ് ഉപ്പിന്‍റെ അമിതമായ ഉപയോഗവും.  ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിന് കാരണമാകുന്നു. ഇത് വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കും. സോഡിയം കൂടുതലുള്ള ഭക്ഷണക്രമം വൃക്കകളുടെ വീക്കത്തിനും തകരാറിനും കാരണമാകും.  അതിനാല്‍ അമിതമായി ഉപ്പ് ഉപയോഗിക്കാതിരിക്കാം.

5 /6

മദ്യം   അമിത മദ്യപാനം വൃക്കകളെ തകരാറിലാക്കും. ഇത് വൃക്കകളുടെ വീക്കം, ഫൈബ്രോസിസ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് മദ്യപാനം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

6 /6

സംസ്കരിച്ച ഭക്ഷണങ്ങൾ   ജനക് ഫുഡ്‌ അല്ലെങ്കില്‍ സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും ഉയർന്ന അളവിൽ സോഡിയം, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം വൃക്കയുടെ ആരോഗ്യത്തിന് ഹാനികരമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾക്ക് പകരം ഫ്രഷ്‌ ആയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക.

You May Like

Sponsored by Taboola