Trans Man Praveen Nath : ആരാണ് പ്രവീൺ നാഥ്? സൈബർ ആക്രമണത്തിൽ പൊലിഞ്ഞ് പോയ മറ്റൊരു ജീവൻ

Trans Man Praveen Nath Death News : എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ട്രാൻസ് മാനും ബോഡി ബിൽഡറുമായ പ്രവീൺ നാഥിന്റെ മരണ വാർത്ത പുറംലോകമറിഞ്ഞത്. തൃശൂരിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു

1 /8

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി മിസ്റ്റർ കേരള പട്ടം നേടുന്ന വ്യക്തിയാണ് പ്രവീൺ നാഥ്. 2021ലാണ് പ്രവീൺ മിസ്റ്റർ കേരള പട്ടം സ്വന്തമാക്കുന്നത്

2 /8

പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ നാഥ്. പെൺകുട്ടിയായിരുന്ന പ്രവീൺ തന്റെ സ്വത്വം തിരിച്ചറിയുന്നത് 15-ാം വയസിലായിരുന്നു. 

3 /8

അധ്യാപകരും സുഹൃത്തുക്കളുടെയും നിർദേശ പ്രകാരം കൗൺസിലിംഗിന് വിധേയമായപ്പോഴാണ് തന്റെ സ്വത്വം തിരച്ചറിഞ്ഞതെന്ന് പ്രവീൺ പല അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. 

4 /8

കോളജിൽ പഠിക്കുന്ന സമയത്താണ് പ്രവീൺ തന്റെ ലിംഗ മാറ്റുന്നത്. 2019തിൽ ശസ്ത്രക്രിയയിലൂടെ പ്രവീൺ തന്റെ സ്വത്വം പുരുഷനായി തിരഞ്ഞെടുത്തു. പിന്നീട് സഹയാത്രികയെന്ന് സ്ഥാപനത്തിൽ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു

5 /8

2023 ഫെബ്രുവരി 14നാണ് പ്രവീണും ട്രാൻസ്ജെൻഡറുമായ റിഷാന ഐഷുവും തമ്മിൽ വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹം വാർത്ത കോളങ്ങിൽ ഇടം പിടിക്കുകയും ചെയ്തു.

6 /8

വിവാഹിതരായി മാസങ്ങൾ പിന്നിടുന്നതിനിടെയാണ് പ്രവീണും റിഷാനയും തമ്മിൽ വേർപിരിയുന്ന വാർത്ത പുറത്ത് വന്നത്. പ്രവീണിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു വാർത്തകൾ പുറം ലോകം അറിഞ്ഞത്.

7 /8

പിന്നീട് ആ വാർത്ത പ്രവീൺ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിഷേധിക്കുകയും ചെയ്തു

8 /8

റിഷാനയുമായി പ്രവീൺ വേർപിരിഞ്ഞുയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ട്രാൻസ് ദമ്പതികൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണുണ്ടായത്. ഇതിന് പിന്നാലെ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ മിസ്റ്റർ കേരള ആത്മഹത്യ ചെയ്യുന്നത്.

You May Like

Sponsored by Taboola