Financial Planning: PPF അല്ലെങ്കിൽ FD, ഏതാണ് കൂടുതല്‍ സാമ്പത്തിക നേട്ടം നല്‍കുക?

Financial Planning: തന്‍റെയും കുടുംബത്തിന്‍റെയും ഭാവി മനസ്സിൽ വെച്ചാണ് എല്ലാവരും സാമ്പത്തിക കാര്യങ്ങള്‍ പ്ലാൻ ചെയ്യുന്നത്.   നിങ്ങൾക്ക് നല്ല വരുമാനംനല്‍കുന്ന സ്കീമിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ആസൂത്രണം കൂടുതൽ വിജയകരമാകും. ഇന്ന് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്ന നിക്ഷേപമായി PPF, FD എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നോക്കിയാല്‍ ബാങ്കുകൾ എഫ്ഡിയുടെ പലിശ നിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ചിരുന്നു. ആ ഒരു സാഹചര്യത്തിൽ, നിങ്ങൾ പണം നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ മുന്‍പിലുള്ള രണ്ട് മികച്ച ഒപ്ഷനുകള്‍ പിപിഎഫും എഫ്ഡിയുമാണ്‌. ഇവയില്‍ മികച്ചത് ഏതാണ് എന്നതാണ് ചോദ്യം.

1 /6

PPF  സർക്കാർ പിന്തുണയുള്ളയും  നികുതി ലാഭിക്കാന്‍ അവസരം നല്‍കുന്നതുമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. ഇതിൽ പണം നിക്ഷേപിക്കുന്നത് നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുക മാത്രമല്ല റിട്ടയർമെന്‍റിനായി പണം നിക്ഷേപിക്കുന്നതിനുള്ള ഓപ്ഷനും നൽകുന്നു. 15 വർഷമാണ് പിപിഎഫ് അക്കൗണ്ടിന്‍റെ കാലാവധി. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാം. ഇതിൽ വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം.

2 /6

PPF അക്കൗണ്ട് നിബന്ധനകള്‍   ഒരു PPF അക്കൗണ്ടില്‍ വര്‍ഷത്തില്‍ കുറഞ്ഞത്‌ 500 രൂപയാണ് നിക്ഷേപിക്കേണ്ടത്. കൂടിയതുക 1.5 ലക്ഷം രൂപയാണ്.  15 വർഷമാണ് നിക്ഷേപ കാലാവധി. ഈ 15 വര്‍ഷത്തേയ്ക്ക് എല്ലാ സാമ്പത്തിക വർഷവും ഒരു തവണയെങ്കിലും നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കണം. പ്രതിവർഷം കുറഞ്ഞത്‌ 500 രൂപയെങ്കിലും നിക്ഷേപിക്കണം.

3 /6

PPF അക്കൗണ്ട്  നല്‍കുന്ന നികുതി നേട്ടങ്ങള്‍  പിപിഎഫിൽ നിക്ഷേപിക്കുന്നതിന് ഒരു പ്രത്യേക നേട്ടമുണ്ട്. ഇതിൽ, 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിങ്ങളുടെ വരുമാനവും മെച്യൂരിറ്റി തുകയും നികുതി രഹിതമാണ്. നിലവിൽ 7.1 %  നിരക്കിലാണ് പിപിഎഫിന് സർക്കാർ നൽകുന്ന പലിശ. ഇതിലെ മറ്റൊരു നേട്ടം, നിങ്ങൾക്ക് പ്രതിവർഷം കൂട്ടുപലിശയും  ലഭിക്കുന്നു എന്നതാണ്.

4 /6

FD     ബാങ്കുകളും NBFC കളും വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്സ് സ്കീമാണ് സ്ഥിര നിക്ഷേപം അല്ലെങ്കില്‍  FD. നിക്ഷേപത്തിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണ് സ്ഥിരനിക്ഷേപം. നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തെ ആശ്രയിച്ച് സ്ഥിരനിക്ഷേപത്തിന്‍റെ കാലാവധി വ്യത്യാസപ്പെടാം. ഇതിൽ, നിങ്ങൾക്ക് 7 ദിവസം മുതൽ പരമാവധി 10 വർഷം വരെ നിക്ഷേപിക്കാം. അർദ്ധ വാർഷിക, ത്രൈമാസ അല്ലെങ്കിൽ പ്രതിമാസ അടിസ്ഥാനത്തിൽ എഫ്ഡിയിൽ സംയുക്ത പലിശ ലഭ്യമാണ്.

5 /6

FD നല്‍കുന്ന നികുതി നേട്ടങ്ങള്‍  ചില FD-കൾ പ്രതിമാസം  പണമടയ്ക്കാനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. അത്തരം എഫ്ഡികൾ വ്യക്തികൾക്ക് വിശ്വസനീയമായ വരുമാന സ്രോതസ്സായി വർത്തിക്കുന്നു. കൂടാതെ, നികുതി ലാഭിക്കുന്ന FD-കൾ നിങ്ങളുടെ ആദായ നികുതി ബാധ്യത കുറയ്ക്കാൻ സഹായിക്കും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപകർക്ക് 1,50,000 രൂപ വരെ നികുതി ഇളവ് ക്ലെയിം ചെയ്യാം.

6 /6

  ആത്യന്തികമായി, PPF-ലും FD-യിലുംപണം  നിക്ഷേപിക്കുന്നത് ഒരു വ്യക്തിയുടെ നിക്ഷേപ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് ഫ്ലെക്സിബിലിറ്റിയും മികച്ച റിട്ടേണും ഉള്ള ഒരു സ്ഥിര വരുമാന സ്രോതസ്സ് വേണമെങ്കിൽ, FD ഒരു നല്ല ഓപ്ഷനാണ്. എന്നിരുന്നാലും, നികുതി ആനുകൂല്യങ്ങൾക്കൊപ്പം ദീർഘകാല  സമ്പാദ്യത്തിനും നിങ്ങൾ മുൻഗണന നൽകുന്നുവെങ്കിൽ, പിപിഎഫ് നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനായിരിക്കാം

You May Like

Sponsored by Taboola