വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അനാരോഗ്യം മാത്രമല്ല, അത് അപകടവുമാണ്. കൂടാതെ, വയറിലെ കൊഴുപ്പിൽ നിന്നുള്ള അധിക ഭാരം നിങ്ങളില്‍ മന്ദതയും അലസതയും ഉണ്ടാക്കുന്നു. വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നു.
നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനത്തിലാണ് എങ്കില്‍, വലിയ വ്യായാമമൊന്നും കൂടാതെ തന്നെ, ഭക്ഷണം ക്രമീകരിച്ച് അധികഭാരം കുറയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്...
വയറ്റിലെ കൊഴുപ്പിനുള്ള ചില കാരണങ്ങളിൽ ജനിതകം, പ്രത്യേക രോഗങ്ങൾ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ക്രമരഹിതമായ ഉറക്ക രീതികൾ, വ്യായാമക്കുറവ് എന്നിവയെല്ലാം ഉൾപ്പെടാം. ഇതെല്ലാം വയറില്‍ കൊഴുപ്പ് അടിയാന്‍ സഹായിക്കുന്നു. പൊണ്ണത്തടി നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും.
മുട്ട (Egg) പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്ന ആളാണ് എങ്കില്‍ മുട്ട നിങ്ങളുടെ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ഇത് അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുട്ട കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കലോറി എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യും. മുട്ടയില്‍ കലോറി കുറവാണ്.
100 ഗ്രാം അപ്പിള്‍ 52 kcal നൽകുന്നു. ആപ്പിളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ആപ്പിളിന്‍റെ ഉയർന്ന ഫൈബർ ഘടകം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Spinach -ൽ വിറ്റാമിനുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകള്‍ക്ക് ഇത് സഹായകമാണ്.
ശരീരഭാരം കുറയ്ക്കാനുള്ള Diet Chart -ല്‍ ഒന്നാമത് ഇടം പിടിയ്ക്കുന്ന ഒന്നാണ് ഗ്രീൻ ടീ . നിങ്ങളുടെ മെറ്റബോളിസവും ദഹനവും വർദ്ധിപ്പിക്കാൻ ഗ്രീൻ ടീ സഹായിക്കുന്നു. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിലൂടെ നിങ്ങളുടെ കുടൽ നന്നായി പ്രവർത്തിക്കുകയും നിങ്ങളുടെ ശരീര ഭാരം നിയന്ത്രണത്തിലാകുകയും ചെയ്യും
നിങ്ങൾക്ക് ശ്രമിക്കാവുന്ന മികച്ച പ്രഭാതഭക്ഷണ ഓപ്ഷനുകളിലൊന്നാണിത്. കുറഞ്ഞ കലോറിയും ദഹിക്കാൻ എളുപ്പമുള്ളതുമായ Sprouts ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Belly Fat കുറയ്ക്കാന്‍ ധാരാളം പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സീസണൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ജലനിരപ്പ് നിലനിർത്താൻ സഹായിക്കുന്നു. പഴങ്ങൾ നാരുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.