Weekly horoscope: ഈ രാശിക്കാരുടെ ആസ്തി ഇരട്ടിക്കും, പണമഴ പെയ്യും; നോക്കാം സമ്പൂര്‍ണ വാരഫലം

12 രാശിക്കാര്‍ക്കും ഓരോ ആഴ്ചയും വ്യത്യസ്തമായ ഫലമാണ് ലഭിക്കുക. ഈ വാരം ചില രാശിക്കാര്‍ക്ക് പോസിറ്റീവും ചില രാശിക്കാര്‍ക്ക് നെഗറ്റീവുമായ ഫലങ്ങളാണ് കാത്തുവെച്ചിരിക്കുന്നത്. 

 

Weekly horoscope July 21 to 27 in Malayalam: ഓരോ രാശിക്കാരുടെയും വിശദമായ ഫലം എങ്ങനെയാണെന്ന് നോക്കാം.

1 /12

മേടം: മേടം രാശിക്കാര്‍ക്ക് ഈ വാരം സമ്മിശ്രമായ ഫലമാണ് കാത്തിരിക്കുന്നത്. കുടുംബാന്തരീക്ഷം മോശമാകും. ജോലി സ്ഥലത്ത് എതിരാളികള്‍ ഉണ്ടാകും. ബിസിനസുകാരും നിക്ഷേപകരും സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് മേടം രാശിക്കാരായ സ്ത്രീകള്‍ക്ക് ഈ സമയം അനുകൂലമാണ്.   

2 /12

ഇടവം: ഇടവം രാശിക്കാര്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുള്ള സമയമാണ് വന്നിരിക്കുന്നത്. ഈ വാരം ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. നിക്ഷേപകര്‍ക്ക് ലാഭം ലഭിക്കും. പങ്കാളിയോടുള്ള ബന്ധം ശക്തമാകും.   

3 /12

മിഥുനം: ഈ ആഴ്ച മിഥുനം രാശിക്കാരെ സാമ്പത്തിക പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങളെല്ലാം മാനസികമായി വിഷമമുണ്ടാക്കിയേക്കും. തൊഴിലിടത്തില്‍ എതിരാളികള്‍ ഗൂഢാലോചന നടത്തിയേക്കാം. അതിനാല്‍ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തണം.   

4 /12

കര്‍ക്കടകം: കര്‍ക്കടകം രാശിക്കാര്‍ക്ക് ബിസിനസില്‍ നിന്ന് അപ്രതീക്ഷിത നേട്ടമുണ്ടാകും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം. അലസത അനുഭവപ്പെടും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യാപാരികള്‍ക്കും അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതവും പ്രണയബന്ധവും സന്തോഷകരമായി മുന്നോട്ട് പോകും.   

5 /12

ചിങ്ങം: ചിങ്ങം രാശിക്കാര്‍ ഈ ആഴ്ച ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിച്ച ജോലി ലഭിക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്.   

6 /12

കന്നി: കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച നേട്ടങ്ങളുടെ സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ കാണുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും നല്ല സമയമാണ്. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും നേട്ടമുണ്ടാകും. എടുത്തുചാട്ടം പാടില്ല. പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം. പങ്കാളിയുടെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം.   

7 /12

തുലാം: തുലാം രാശിക്കാര്‍ ജോലിയില്‍ നേരിട്ടിരുന്ന തടസങ്ങള്‍ ഈ ആഴ്ച നീങ്ങും. സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം കാണും. തൊഴില്‍ രഹിതര്‍ക്ക് സന്തോഷ വാര്‍ത്ത ലഭിക്കും. വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭമുണ്ടാകും.   

8 /12

വൃശ്ചികം: ഈ ആഴ്ച വൃശ്ചികം രാശിക്കാര്‍ ഏറെ കരുതലോടെ വേണം മുന്നോട്ട് പോകാന്‍. പ്രമാണം പോലെയുള്ള രേഖകളില്‍ ഒപ്പുവെയ്ക്കുന്നവര്‍ ഏറെ ശ്രദ്ധ ചെലുത്തണം. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവരും ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല. എടുത്തുചാട്ടം കാരണം സാമ്പത്തിക ബാധ്യത ഉണ്ടാകാന്‍ സാധ്യതയുണ്ട്.   

9 /12

ധനു: ധനു രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. അലസത ഉപേക്ഷിച്ചാല്‍ ഇവര്‍ തൊട്ടതെല്ലാം പൊന്നാകും. തടസങ്ങള്‍ നേരിട്ടിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഗുണകരമായ വാര്‍ത്തകള്‍ ലഭിക്കും. വിവാഹാലോചനകള്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല സമയമാണ്.  

10 /12

മകരം: ഈ ആഴ്ച മകരം രാശിക്കാര്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. സാമ്പത്തികപരമായി ബുദ്ധിമുട്ടുണ്ടാകും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അവയെ ധൈര്യപൂര്‍വം നേരിടുക. വ്യക്തി ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ജാഗ്രത ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലക്ഷ്യം കൈവരിക്കാനായി അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും.   

11 /12

കുംഭം: കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച അത്ര ശുഭകരമായിരിക്കില്ല. കുടുംബാന്തരീക്ഷം മോശമാകാന്‍ സാധ്യതയുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധ വേണം. ജോലി സംബന്ധമായ സമ്മര്‍ദ്ദം അലട്ടും. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കാനിടയുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുകയും എടുത്തുചാട്ടം ഒഴിവാക്കുകയും ചെയ്യുക.   

12 /12

മീനം: മീനം രാശിക്കാര്‍ സമാധാനത്തിന്റെ ദിവസങ്ങളാണ് വന്നെത്തിയിരിക്കുന്നത്. യാത്രകള്‍ ചെയ്യുന്നതിലൂടെ മാനസികമായി നേരിട്ടിരുന്ന സമ്മര്‍ദ്ദങ്ങള്‍ അകലും. വിനോദ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. മാധ്യമ പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതവും പ്രണയ ബന്ധവും ആനന്ദകരമായി തുടരും. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola