Kerala Temples: കേരളത്തിൽ ഒരിക്കലെങ്കിലും തൊഴുതിരിക്കേണ്ടുന്ന ക്ഷേത്രങ്ങൾ

1 /6

അഘോര മൂർത്തിയായ ശിവനാണ് ഏറ്റുമാനൂരിലെ പ്രതിഷ്ട കേരളത്തിലെ പ്രസിദ്ധങ്ങളായ 108 ശിവാലയങ്ങളിലൊന്ന് ഏറ്റുമാനൂരിൽ നിന്ന് അധികം അകലെയല്ലാതെ വൈക്കം,കടുത്തുരിത്തി,തിരുനക്കര ശിവ ക്ഷേത്രങ്ങളും നില കൊള്ളുന്നു

2 /6

അനന്ത ശായിയായ മഹാവിഷ്ണുവാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. തമിഴ് ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.

3 /6

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. മൊത്തം അഞ്ചു ഭാവങ്ങളുമുള്ളതിനാൽ  ചോറ്റാനിക്കര അമ്മ "രാജരാജേശ്വരീ" സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്

4 /6

പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്

5 /6

തൃശ്ശൂർ നഗര മധ്യത്തിൽ തന്നെയാണ് വടക്കുംനാഥ ക്ഷേത്രവും. പാർവ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. 

6 /6

കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം

You May Like

Sponsored by Taboola