ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നു. ജലസംഭരണയിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടതോടെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്
2018ലെ പ്രളയത്തിന് സമാനമായി ജലനിരപ്പ് ഉയരുകയാണ് അച്ചൻകോവിൽ നദിയിൽ. 2018 ഈ അച്ചൻകോവിൽ നദിയിലും പമ്പ നദിയിലും ജലനിരപ്പ് ഉയർന്ന് സാഹചര്യത്തിലാണ് വെൺമണി, ചെങ്ങന്നൂർ. പാണ്ടനാട് എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായത്.
ചെങ്ങന്നൂർ മാവേലിക്കര റോഡിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതുവഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.