ഉറങ്ങുന്നതിന് തൊട്ട് മുമ്പ് മദ്യം കഴിച്ചാൽ അത് ഉണരുബോൾ ക്ഷീണം ഉണ്ടാക്കാൻ കാരണമാകും, നിങ്ങളുടെ ശാന്തമായ ഉറക്കത്തെ മദ്യം തടസ്സപ്പെടുത്തുന്നത് കൊണ്ടാണിത്.
ഉറങ്ങുന്നതിന് തൊട്ട് മുമ്പായി ഭക്ഷണം കഴിക്കുന്നതും രാവിലെ ക്ഷീണമുണ്ടാക്കാൻ കാരണമാകും. പ്രേത്യകിച്ചും മധുരം ഉള്ളത് കഴിച്ചാൽ. അത്നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നതാണ് കാരണം.
ആവശ്യമായ ഉറക്കം ലഭിക്കാത്തതും ക്ഷീണത്തിന് കാരണമാകാറുണ്ട്. ഒരു മനുഷ്യന് ശരാശരി 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.
ഉറങ്ങുന്നതിന് മുമ്പ് ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് നിങ്ങളുടെ ശാന്തമായ ഉറക്കത്തിന് തടസമാകും അതിലെ ബ്ലൂ ലൈറ്റാണ് ഇതിന് കാരണം. ഇത്മൂലവും സാധാരണയായി ക്ഷീണം ഉണ്ടാകാറുണ്ട്.