സസ്യാഹാരികൾക്ക് വൈറ്റമിൻ ബി 12 കുറയാതിരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

മാംസാഹാരം കഴിക്കാതെ സസ്യാഹാരങ്ങൾ മാത്രം കഴിക്കുന്ന നിരവധി പേരുണ്ട്. കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ നിയന്ത്രിക്കാൻ സസ്യാഹാരം ശീലമാക്കുന്നത് നല്ലതാണ്. എന്നാൽ, സസ്യാഹാരം മാത്രം കഴിക്കുന്നവരിൽ വൈറ്റമിൻ ബി12 പോലുള്ള പോഷകങ്ങളുടെ കുറവുണ്ടാകാം.

  • May 18, 2022, 12:49 PM IST
1 /5

വൈറ്റമിൻ ബി12 ധാരാളം അടങ്ങിയ ഒന്നാണ് പശുവിൻ പാൽ. പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി12 ശരീരത്തിന് വലിച്ചെടുക്കാനും എളുപ്പമാണ്.

2 /5

ന്യൂട്രീഷണൽ യീസ്റ്റിൽ വൈറ്റമിൻ ബി12 വലിയ തോതിലുണ്ട്. പോപ്കോണിലോ സാലഡിലോ വിതറിയോ സൂപ്പിൽ ചേർത്തോ ന്യൂട്രീഷണൽ യീസ്റ്റ് കഴിക്കാം.

3 /5

സമ്പുഷ്ടീകരിച്ച ധാന്യങ്ങൾ വൈറ്റമിൻ ബി12ന്റെ സമ്പന്നമായ ഉറവിടമാണ്. ഓട് ബ്രാൻ ഫ്ലേക്സ്, കോൺ ഫ്ലേക്സ് എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം.

4 /5

സോയ പനീറും ‌വൈറ്റമിൻ ബി12 അടങ്ങിയ ഭക്ഷണമാണ്. ടൊഫു എന്നറിയപ്പെടുന്ന സോയ പാൽ കൊണ്ടാണ് ഈ പനീർ ഉണ്ടാക്കുന്നത്.

5 /5

വൈറ്റമിൻ ബി12ന്റെ നല്ല സ്രോതസാണ് യോ​ഗർട്ട്. മാംസാഹാരത്തിൽ കോഴിയിറച്ചിയിലും പോർക്ക് ഇറച്ചിയിലുമാണ് വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിരിക്കുന്നത്. കോഴിയിറച്ചിയിലെയോ പോർക്ക് ഇറച്ചിയിലെയോ വൈറ്റമിൻ ബി12നേക്കാൾ എളുപ്പത്തിൽ യോ​ഗർട്ടിലെ വൈറ്റമിൻ ബി12 ശരീരത്തിന് വലിച്ചെടുക്കാൻ സാധിക്കും.

You May Like

Sponsored by Taboola