ശുക്രന്റെ രാശിമാറ്റം: ഈ രാശിക്കാർ സൂക്ഷിക്കണം, പ്രശ്നങ്ങൾ നേരിടേണ്ടിവരും

സ്നേഹത്തിന്റെയും ഭൗതിക സുഖത്തിന്റെയും അധിപനായാണ് വേദ ജ്യോതിഷത്തിൽ ശുക്രനെ കണക്കാക്കുന്നത്. ഓ​ഗസ്റ്റ് ഏഴിന് ശുക്രൻ കർക്കടകം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഓ​ഗസ്റ്റ് 31 വരെ ഈ രാശിയിൽ തുടരും. പിന്നീട് ചിങ്ങത്തിൽ പ്രവേശിക്കും. ശുക്രന്റെ സംക്രമണം ഏത് രാശിക്കാരുടെ ധനസ്ഥിതിയെ ബാധിക്കുമെന്ന് നോക്കാം.

 

1 /5

മേടം: ഈ കാലയളവിൽ മേടം രാശിക്കാരുടെ പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇക്കൂട്ടർ ഈ സമയത്ത് വളരെ വികാരാധീനരായിരിക്കും. ചെറിയ കാര്യങ്ങൾ പോലും അവരെ അലട്ടും. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.  

2 /5

കന്നി: കന്നി രാശിക്കാർക്ക് ശുക്രന്റെ സംക്രമണം മൂലം പ്രശ്നങ്ങൾ ഉണ്ടാകാം. പണം സംബന്ധിച്ചുള്ള കാര്യങ്ങൾ എടുത്ത് ചാടി തീരുമാനം എടുക്കരുത്. പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർ നല്ലത് പോലെ ആലോചിച്ച് മാത്രം തീരുമാനം എടുക്കുക. കഴിയുമെങ്കിൽ ഈ കാലയളവിൽ നിക്ഷേപം ഒഴിവാക്കുന്നതാണ് നല്ലത്. ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.   

3 /5

തുലാം: ശുക്രൻ കർക്കടക രാശിയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ തുലാം രാശിക്കാരുടെ കുടുംബജീവിതം അൽപ്പം ദുഷ്‌കരമായിരിക്കും. മുതിർന്നവരുടെ ഉപദേശം അവഗണിക്കരുത്. പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ഈ കാലയളവിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.  

4 /5

ധനു: ഈ കാലയളവിൽ ധനു രാശിക്കാർക്ക് അനുകൂലമായിരിക്കില്ല. ആരിൽ നിന്നും കടം വാങ്ങരുത്. പണനഷ്ടം സംഭവിച്ചേക്കാം. ഈ സമയത്ത് എല്ലാ ഇടപാടുകളും വളരെ ശ്രദ്ധയോടെ ചെയ്യണം. വിദ്യാർത്ഥികൾക്കും ഈ കാലയളവിൽ തടസങ്ങൾ നേരിടേണ്ടതായി വന്നേക്കാം.  

5 /5

കുംഭം: കഠിനാധ്വാനത്തിലൂടെ മാത്രമെ കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിത വിജയം ഉണ്ടാകുകയുള്ളൂ. ചെലവുകളും വർധിച്ചേക്കാം. അതുകൊണ്ട് അനാവശ്യ ചെലവുകൾ പരമാവധി പരിമിതപ്പെടുത്തുക. ദാമ്പത്യ പ്രശ്നങ്ങൽ ഉണ്ടാകാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola