ആരുടെ ജാതകത്തിൽ ഈ ഗ്രഹം ശക്തമായ സ്ഥാനത്ത് നിൽക്കുന്നുവോ, അവർക്ക് ഒരിക്കലും സമ്പത്തിന്റെ കുറവുണ്ടാകില്ല.
ഓരോ രാശിയിലെയും ആളുകൾക്ക് വ്യത്യസ്ത സ്വഭാവങ്ങളും ശീലങ്ങളും താൽപ്പര്യങ്ങളും ഉണ്ട്. അവരുടെ ഇഷ്ടങ്ങൾ പലതാകും. 12 രാശിചിഹ്നങ്ങളെയും ഒരോ ഗ്രഹങ്ങളും സ്വാധീനിക്കുന്നു. ശുക്രനും ചില രാശികളിൽ പ്രത്യേക സ്വാധീനം ചെലുത്തുന്നുണ്ട്. രണ്ട് രാശികളിലാണ് ശുക്രൻ സ്വാധീനം ചെലുത്തുന്നത്. ജ്യോതിഷത്തിൽ, ശുക്രനെ സമ്പത്ത്, ഭൗതിക സുഖങ്ങൾ, സ്നേഹബന്ധങ്ങൾ മുതലായവയുടെ ഘടകമായി കണക്കാക്കുന്നു. ആരുടെ ജാതകത്തിൽ ഈ ഗ്രഹം ശക്തമായ സ്ഥാനത്ത് നിൽക്കുന്നുവോ, അവർക്ക് ഒരിക്കലും സമ്പത്തിന്റെ കുറവുണ്ടാകില്ല. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ പ്രത്യേക കൃപയെന്ന് നോക്കാം.
ഇടവം: ഈ രാശിക്കാർ ബുദ്ധിശക്തിയുള്ളവരും മറ്റൊരാൾക്ക് ആശ്രയിക്കാൻ കഴിയുന്നവരുമാണ്. കൂടാതെ ഇവർ അർപ്പണബോധമുള്ളവരും കഠിനാധ്വാനികളും ശാഠ്യക്കാരുമാണ്. സൗഹൃദ സ്വഭാവമുള്ള ഇവർ മറ്റുള്ളവരുടെ ഹൃദയം പെട്ടെന്ന് കീഴടക്കുന്നു. ശുക്രന്റെ അനുഗ്രഹത്താൽ അവർക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും ലഭിക്കുന്നു. ദൃഢനിശ്ചയമുണ്ടെങ്കിൽ അവർക്ക് എന്തും നേടാനാകും. അവരുടെ സാമ്പത്തിക സ്ഥിതി പൊതുവെ മികച്ചതായിരിക്കും. ഇടവം രാശിക്കാർ ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കഠിനാധ്വാനം കൊണ്ട് വിജയം നിലനിർത്താനുള്ള ധൈര്യം അവർക്കുണ്ട്. ഏത് ജോലിയും ഇക്കൂട്ടർ സത്യസന്ധമായി പൂർത്തിയാക്കും.
തുലാം: തുലാം രാശിക്കാർക്ക് ശുക്രന്റെ പ്രത്യേക അനുഗ്രഹമുണ്ട്. ഇവർ കഠിനാധ്വാനികളും ബുദ്ധിശാലികളുമാണ്. തുലാം രാശിയിലുള്ളവർ ബിസിനസ് ചെയ്യുന്നതിൽ വിദഗ്ധരായി കണക്കാക്കപ്പെടുന്നു. അവർക്ക് ഒരിക്കലും പണത്തിനും സമ്പത്തിനും കുറവുണ്ടാകില്ല. മധുരമായ സംസാരത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കും. ചെറുപ്രായത്തിൽ തന്നെ സമ്പത്തും പ്രശസ്തിയും നേടിയവരാണിവർ. ഈ ആളുകൾക്ക് കലയിൽ താൽപ്പര്യമുണ്ട്. തുലാം രാശിയിലുള്ളവർ അവരുടെ ബുദ്ധിശക്തിയുടെ ബലത്തിൽ ധാരാളം പണം സമ്പാദിക്കുന്നു. ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ അവർ വളരെ വിദഗ്ധരായി കണക്കാക്കപ്പെടുന്നു.