വാസ്തു ശാസ്ത്ര പ്രകാരം ഒരു വീടിന്റെ അടുക്കള ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബത്തില്‍ നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ അടുക്കളയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.
Kitchen Vastu shastra: അടുക്കളയിലെ ചില കാര്യങ്ങള്‍ വിധി പ്രകാരം ചെയ്താല്‍ അത് കുടുംബത്തിലേയ്ക്ക് ഐശ്വര്യത്തെയും സമ്പത്തിനെയും ക്ഷണിച്ചുവരുത്തും. എന്നാല്‍, അടുക്കളയുടെ സ്ഥാനം ശരിയല്ലെങ്കില്‍ അത് ദോഷം ചെയ്യുകയും ചെയ്യും.
ലക്ഷ്മി ദേവി കുടിയിരിക്കുന്ന ഇടമാണ് അടുക്കള. അതിനാല്‍ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളാണെങ്കില്‍ അത് ലക്ഷ്മി ദേവിയുടെ അപ്രീതി സമ്പാദിക്കും.
ഭക്ഷണാവശിഷ്ടങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കരുത്. ഉപയോഗിച്ച പാത്രങ്ങളും ഉപകരണങ്ങളുമെല്ലാം കഴുകി വൃത്തിയാക്കി വെയ്ക്കണം. എല്ലാ ദിവസവും തൂത്തുവാരുന്നത് നല്ലതാണ്. ഇതെല്ലാം രോഗദുരിതങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
അടുക്കളയുടെ സ്ഥാനം വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രധാനമാണ്. വീടിന്റെ വടക്കോ കിഴക്കോ വശങ്ങളിലാകണം അടുക്കളയുടെ സ്ഥാനം. അടുക്കളയുടെ തെക്ക് കിഴക്ക് മൂലയിലാകണം പാചകം.
ഓറഞ്ചോ മഞ്ഞയോ പോലെയുള്ള ഇളം നിറങ്ങള്‍ വേണം അടുക്കളയ്ക്ക് നല്‍കാന്‍. ഇരുണ്ട നിറങ്ങള്‍ ഒരിക്കലും അടുക്കളയ്ക്ക് നല്‍കാന്‍ പാടില്ല.
അടുക്കളയില്‍ ഒരിക്കലും ചോര്‍ച്ച ഉണ്ടാകാന്‍ പാടില്ല. പൈപ്പുകളോ ടാപ്പുകളോ ലീക്ക് ചെയ്താല്‍ വൈകാതെ തന്നെ അത് മാറ്റണം. ജലം പാഴാക്കുന്നത് അശുഭകരമാണ്. ജലം പാഴായാല്‍ അത് വീട്ടിലെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കും. വെള്ളം പാഴാകുന്ന അളവില്‍ വീട്ടിലെ ചെലവ് കൂടുമെന്നാണ് പറയപ്പെടുന്നത്.
അടുക്കളയിലെ അടുപ്പും ടാപ്പ്, ഫില്‍റ്റര്‍, ടാങ്ക്, കിണര്‍ എന്നിവയും ഒരുമിച്ച് വരാന്‍ പാടില്ല. അഗ്നിയും ജലവും ഒന്നിച്ചു വന്നാല്‍ അത് കുടുംബങ്ങളില്‍ പല പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും.