ഉലകനായകൻ കമൽ ഹാസന് ഇന്ന് 69-ാം പിറന്നാൾ. ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ എന്ന വിശേഷണത്തിന് താനല്ലാതെ മറ്റാരും അർഹനല്ലെന്ന് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ് കമൽഹാസൻ.
Kamal Haasan birthday: നടൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കമൽഹാസൻ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് കമൽഹാസൻ.
തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി സിനിമകളിലും കമൽഹാസൻ അഭിനയിച്ചിട്ടുണ്ട്.
1960-ൽ കളത്തൂർ കണ്ണമ്മ എന്ന തമിഴ് സിനിമയിൽ ബാലതാരമായാണ് കമൽഹാസൻ തന്റെ കരിയർ ആരംഭിച്ചത്.
1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന നാടകമാണ് നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്.
ദശാവതാരം എന്ന ചിത്രത്തിൽ 10 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കമൽഹാസൻ ചരിത്രം കുറിച്ചു.
ഓൺ സ്ക്രീനിന് പുറമെ ഓഫ് സ്ക്രീനിലും താരമാണ് കമൽഹാസൻ.
2018 ഫെബ്രുവരി 21ന് മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ച് കമൽ രാഷ്ട്രീയ പ്രവേശം നടത്തുകയും ചെയ്തിരുന്നു.