Solar Eclipse 2023: സൂര്യഗ്രഹണത്തോടൊപ്പം രണ്ട് അശുഭകരമായ യോഗങ്ങൾ; ഈ രാശിക്കാർ സൂക്ഷിക്കുക!

Solar Eclipse 2023: 2023ലെ ആദ്യ സൂര്യ​ഗ്രഹണം ഏപ്രിൽ 20ന് സംഭവിക്കും. ഈ ദിവസം വൈശാഖ മാസത്തിലെ അമാവാസി കൂടിയായതിനാൽ ആ ദിവസം രണ്ട് അശുഭ യോഗങ്ങൾ രൂപപ്പെടുന്നുവെന്ന് ജ്യോതിഷികൾ പറയുന്നു. 

 

ജ്യോതിഷം അനുസരിച്ച്, ഏപ്രിൽ 20 ന് രാവിലെ 7:40 മുതൽ 12:29 വരെ ആയിരിക്കും ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം. ഈ ദിവസം രൂപപ്പെടുന്ന അശുഭയോഗങ്ങൾ മൂലം ചിലർക്ക് ബുദ്ധിമുട്ടുകൾ വർധിക്കുന്നതായാണ് കാണുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്ന് നോക്കാം.

 

1 /3

മേടം: ഈ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇക്കൂട്ടരുടെ ആരോഗ്യം മോശമാകുമെന്നും മാനസിക പിരിമുറുക്കം കൂടുമെന്നും പറയപ്പെടുന്നു. ചെയ്യുന്ന ജോലികളിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജോലിയുടെ സമ്മർദം നേരിടേണ്ടി വരും. മേലുദ്യോഗസ്ഥരിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കൂടാതെ ബിസിനസ് കാര്യത്തിൽ എടുക്കുന്ന ചില തീരുമാനങ്ങൾ ഈ സമയത്ത് തെറ്റായി പോകാൻ സാധ്യതയുണ്ട്.    

2 /3

ഇടവം: ഈ സൂര്യഗ്രഹണം ഇടവം രാശിക്കാർക്കും അശുഭകരമാണ്. കുടുംബജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സൂര്യഗ്രഹണം മൂലം ഇക്കൂട്ടരുടെ സ്വഭാവത്തിൽ വ്യക്തമായ മാറ്റമുണ്ടാകുമെന്നും ആ സമയത്ത് ദേഷ്യം വർധിക്കുമെന്നും പറയപ്പെടുന്നു. അവിചാരിതമായി പ്രശ്‌നങ്ങളിൽ അകപ്പെടുമെന്നതിനാൽ സാമ്പത്തിക സ്ഥിതി അൽപ്പം മോശമാകാൻ സാധ്യതയുണ്ട്.  

3 /3

കന്നി: കന്നി രാശിക്കാർക്ക് ഈ അശുഭകരമായ യോഗ മൂലം ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും. സാമ്പത്തിക സ്ഥിതി വളരെ മോശമാകും. കുടുംബത്തിൽ പിരിമുറുക്കം ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഉന്നത അധികാരികളിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola