ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. എങ്ങനെ ശ്രമിച്ചാലും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉറക്കത്തിനിടെ പല തവണ ഉണരുന്നവരും ഏറെയാണ്.
Diet tips for better sleep: ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയും. ആരോഗ്യകരമായ ഭക്ഷണക്രമവും നല്ല ഉറക്കവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നല്ല ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണ ടിപ്പുകൾ ഇതാ..
മദ്യപാനം നിയന്ത്രിക്കുക: തുടക്കത്തിൽ ഉറങ്ങാൻ മദ്യം നിങ്ങളെ സഹായിക്കുമെങ്കിലും രാത്രിയിൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യപാനം പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്.
കഫീൻ ഒഴിവാക്കുക: കഫീൻ നിങ്ങളുടെ ഉറക്കത്തെ കാര്യമായി ബാധിക്കുന്നു. കഫീൻ അമിതമായി ശരീരത്തിൽ എത്തിയാൽ ഉറക്കം തടസപ്പെടും. രാത്രിയിൽ കാപ്പി, ചായ, ശീതളപാനീയങ്ങൾ തുടങ്ങി കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
ജലാംശം നിലനിർത്തുക: പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇത് നിർജ്ജലീകരണവുമായി ബന്ധപ്പെട്ട ഉറക്ക തടസ്സങ്ങൾ ഒഴിവാക്കാനും സഹായകരമാണ്.
ഹെർബൽ ടീ കുടിക്കുക: കിടക്കുന്നതിന് വലേറിയൻ റൂട്ട് ടീ പോലുള്ള ഹെർബൽ ടീ കുടിക്കുന്നത് നിങ്ങളെ വിശ്രമിക്കാൻ സഹായിക്കും. ഇത് വഴി നിങ്ങൾക്ക് വേഗത്തിൽ ഉറങ്ങാൻ കഴിയും.
ഉറങ്ങുന്നതിന് മുമ്പ് ഒരുപാട് ഭക്ഷണം കഴിക്കരുത്: ഉറങ്ങുന്നതിന് മുമ്പ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറക്കം ബുദ്ധിമുട്ടിലാക്കും. ഉറങ്ങുന്നതിന് കുറച്ച് മണിക്കൂർ മുമ്പ് ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക: എരിവും അസിഡിറ്റിയുമുള്ള ഭക്ഷണങ്ങൾ ദഹനക്കേടോ നെഞ്ചെരിച്ചിലോ ഉണ്ടാക്കാം.ഇത് ഉറങ്ങുന്നത് ബുദ്ധിമുട്ടിലാക്കും.