ODI WC 2023: 2023 ഏകദിന ലോകകപ്പിലെ റൺവേട്ടയിൽ ടോപ് 5 ഇവരാണ്; ചിത്രങ്ങൾ കാണാം

2023 ഏകദിന ലോകകപ്പിൽ ഇതിനോടകം തന്നെ ബാറ്റ്സ്മാൻമാരിൽ മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം എന്നിവരെയാണ് എടുത്തുപറയേണ്ടത്.‌

 

Race To Golden Bat: ഈ ലോകകപ്പിൽ ഗോൾഡൻ ബാറ്റ് നേടാനുള്ള മത്സരത്തിൽ മുന്നിൽ നിൽക്കുന്ന മികച്ച 5 ബാറ്റ്സ്മാൻമാർ ആരൊക്കെയാണെന്ന് നോക്കാം.  ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനാണ് ഗോൾഡൻ ബാറ്റ് നൽകുന്നത്.

1 /6

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ന്യൂസിലാൻഡ് താരം ഡെവൺ കോൺവേയാണ് ഒന്നാമത്. ഇതുവരെ 4 ഇന്നിംഗ്‌സുകളിൽ നിന്നായി കോൺവേ 249 റൺസ് നേടിയിട്ടുണ്ട്.   

2 /6

ലോകകപ്പിൽ ഇതുവരെ 3 ഇന്നിംഗ്‌സുകളിൽ നിന്ന് 248 റൺസ് നേടിയ പാകിസ്താൻ താരം മുഹമ്മദ് റിസ്വാനാണ് പട്ടികയിൽ രണ്ടാമത്.   

3 /6

ലോകകപ്പിൽ രണ്ട് സെഞ്ച്വറികൾ നേടിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ക്വിന്റൺ ഡി കോക്ക് പട്ടികയിൽ മൂന്നാമതാണ്. മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 229 റൺസാണ് താരം നേടിയത്.  

4 /6

2023 ക്രിക്കറ്റ് ലോകകപ്പിൽ ഇതുവരെ കളിച്ച 3 മത്സരങ്ങളിൽ നിന്ന് 217 റൺസുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.  

5 /6

3 ഇന്നിംഗ്‌സുകളിൽ നിന്ന് 207 റൺസുമായി ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുശാൽ മെൻഡിസ് അഞ്ചാം സ്ഥാനത്താണ്.   

6 /6

ഇം​ഗ്ലീഷ് താരം മലാൻ ഇതുവരെ 186 റൺസ് നേടിയിട്ടുണ്ട്. രച്ചിൻ രവീന്ദ്ര 183 റൺസുമായി ഏഴാം സ്ഥാനത്തും ജോ റൂട്ട് 170 റൺസുമായി എട്ടാം സ്ഥാനത്തും എയ്ഡൻ മാർക്രം, വിരാട് കോഹ്ലി എന്നിവർ യഥാക്രമം 170, 163 റൺസുമായി 9, 10 സ്ഥാനങ്ങളിലുമാണ്. 

You May Like

Sponsored by Taboola