Tokyo Olympics 2020: ടോക്കിയോ ഒളിമ്പിക്സില്‍ ഇവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ, അറിയാം ആ താരങ്ങളെക്കുറിച്ച്

Covid മഹാമാരി മൂലം വൈകിയ  ടോക്കിയോ ഒളിമ്പിക്സിന്  ( Tokyo Olympics) ഇന്ന് തിരി തെളിയുകയാണ്...  ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്.  എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടമാണ്   ഇന്ത്യ പ്രതീക്ഷിക്കുന്നത്.  85  വിഭാഗങ്ങളിലായി  119  അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്  ടോക്കിയോ ഒളിമ്പിക്സിന് എത്തിച്ചേരുന്നത്.    ഇന്ത്യയുടെ  മെഡല്‍ പ്രതീക്ഷ ഈ താരങ്ങളിലാണ്.... 

Covid മഹാമാരി മൂലം വൈകിയ  ടോക്കിയോ ഒളിമ്പിക്സിന്  ( Tokyo Olympics) ഇന്ന് തിരി തെളിയുകയാണ്...  ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്.  എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടമാണ്   ഇന്ത്യ പ്രതീക്ഷിക്കുന്നത്.  85  വിഭാഗങ്ങളിലായി  119  അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്  ടോക്കിയോ ഒളിമ്പിക്സിന് എത്തിച്ചേരുന്നത്.    ഇന്ത്യയുടെ  മെഡല്‍ പ്രതീക്ഷ ഈ താരങ്ങളിലാണ്.... 

 

1 /6

  2016 റിയോ ഒളിമ്പിക്സ്‌ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും   വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു ഇന്ത്യയുടെ പിവി സിന്ധുവിന്.  ഇക്കുറി മികച്ച പ്രകടനം കാഴ്ച വച്ച്  സ്വര്‍ണം നേടാനുള്ള തയ്യാറെടുപ്പിലാണ് പിവി സിന്ധു.  ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയാണ്  PV Sindhu 

2 /6

ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ താരമാണ്   മിരാബായ് ചാനു ( Mirabai Chanu). നിലവിൽ 49 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് അവർ. 2014 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ  വെള്ളി  മെഡല്‍ നേടിയ അവർ ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺ‌വെൽത്ത് ഗെയിംസിലും സ്വർണം നേടി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. 

3 /6

2012 ലണ്ടൻ ഒളിമ്പിക്സില്‍ വെങ്കല  മെഡൽ നേടിയ ബോക്സർ എം സി മേരി കോം  (MC Mary Kom) ടോക്കിയോ ഒളിമ്പിക്സിൽ മറ്റൊരു മെഡല്‍  ലക്ഷ്യമിടുന്നുണ്ട്.  38 കാരിയായ  ഇവര്‍   അടുത്തിടെ 2021 ൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ  വെള്ളി മെഡല്‍  നേടിയിരുന്നു.  

4 /6

ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്  0 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തില്‍ മത്സരിക്കുന്ന മനു ഭേക്കർ.  2018 ലെ ISSF World Cupല്‍  രണ്ടു സ്വര്‍ണ മെഡല്‍ നേടിയ ഇവരില്‍ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയാണ്. 

5 /6

നിലവില്‍  ലോക ഒന്നാം നമ്പര്‍  Archer താരമാണ് ദീപിക കുമാരി (Deepika Kumari). കഴിഞ്ഞ  ഏപ്രിലിൽ ഗ്വാട്ടിമാല സിറ്റിയിൽ നടന്ന ആർച്ചറി ലോകകപ്പിൽ മൂന്ന് വ്യക്തിഗത  സ്വർണ്ണ മെഡലുകൾ നേടിയ ആദ്യ ഇന്ത്യക്കാരിയാണ്  ദീപിക കുമാരി

6 /6

ടോക്കിയോ ഒളിമ്പിക്‌സിൽ  ഇന്ത്യയുടെ വലിയ  പ്രതീക്ഷയാണ്   65 കിലോഗ്രാം  ഫ്രീസ്റ്റൈൽ  വിഭാഗത്തില്‍  മത്സരിക്കുന്ന ഗുസ്തിക്കാരൻ ബജ്‌റംഗ് പുനിയ  (Wrestler Bajrang Punia). 2018 ല നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ പുനിയ രണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പുകളും നേടിയിട്ടുണ്ട്.  2021 ൽ  ഖസാക്കിസ്ഥാനിൽ നടന്ന ഏഷ്യൻ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു  ബജ്‌റംഗ് പുനിയ.

You May Like

Sponsored by Taboola