Today's Horoscope: കർക്കടകം രാശിക്കാർക്ക് ബിസിനസിൽ നേട്ടം, തുലാം രാശിക്കാരുടെ സാമ്പത്തികം മെച്ചപ്പെടും; ഇന്നത്തെ രാശിഫലം

​ഗ്രഹങ്ങളുടെ ചലനം ഓരോ രാശികളെയും വ്യത്യസ്ത രീതിയിൽ ബാധിക്കും. ചിലർക്ക് നേട്ടങ്ങളാകും ഫലം. എന്നാൽ മറ്റു ചിലർക്ക് അശുഭ ഫലങ്ങളും ലഭിച്ചേക്കാം.

 

ഇന്ന് സെപ്റ്റംബർ 4, ബുധനാഴ്ച. ഈ ദിവസം ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും സംഭവിക്കുമെന്ന് നോക്കാം,

 

1 /13

മേടം - ജോലി ചെയ്യുന്ന മേടം രാശിക്കാർക്ക് ഇന്ന് വളരെ തിരക്കേറിയ സമയമായിരിക്കും. വേണ്ടപ്പെട്ടവരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രിയപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.   

2 /13

​ഇടവം - ഇടവം രാശിക്കാരായ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം കണ്ടെത്താനാകും. ഇത് കുടുംബത്തിൽ സന്തോഷം ഉണ്ടാകാൻ ഇടവരും. ബിസിനസുകാർക്ക് ഇന്ന് അൽപം കഠിനാധ്വാനം കൂടുതൽ വേണ്ടി വരും. തൊഴിൽ രം​ഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും.  

3 /13

​മിഥുനം - മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കുമ്പോൾ അത് പലപ്പോഴും വിജയത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. കുടുംബത്തിനൊപ്പം ചേർന്ന് ഭാവിയിലേക്കുള്ള ചില കാര്യങ്ങൾ ആസൂത്രണം ചെയ്യാനാകും. തൊഴിൽ രം​ഗത്ത് മേലുദ്യോ​ഗസ്ഥരുമായി അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. വിദ്യാർത്ഥികൾ്കക് ഉന്നത വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങൾ ലഭിക്കും.  

4 /13

കർക്കടകം -  ചില കാര്യങ്ങളിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും. പുതിയ പ്രോജക്ടുകളുടെ ഭാഗമാകും. ബിസിനസിൽ ലാഭകരമായ ഇടപാടുകൾ ലഭിച്ചേക്കാനുള്ള സാധ്യതയുണ്ട്.   

5 /13

ചിങ്ങം - ​ജീവിത പങ്കാളിയുടെ സഹായത്തോടെ ചില ജോലികൾ ചെയ്ത് തീർക്കും. ബന്ധുക്കൾക്കിടയിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. സഹോദരങ്ങളുടെ പ്രശ്നങ്ങൾ കേൾക്കും. വിദ്യാർഥികൾ മുതിർന്നവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കേൾക്കണം.   

6 /13

കന്നി - ​നിങ്ങൾക്ക് ലഭിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റും. നിങ്ങളുടെ കഴിവുകൾ വിലമതിക്കപ്പെടും. പങ്കാളിക്കായി പണം ചെലവാക്കും. വിദ്യാർത്ഥികൾക്കും ഇന്ന് സമയം അനുകൂലമാണ്.  

7 /13

​തുലാം - തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. പഴയ ചില കടങ്ങൾ വീട്ടാൻ സാധിക്കും. വരുമാനം അനുസരിച്ച് ചെലവ് ചെയ്യുക. പ്രണയ ജീവിതം സന്തോഷകരമായിരിക്കും.   

8 /13

വൃശ്ചികം - ​ബിസിനസുകാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്കും ലാഭം നേടാനാകും. അതേസമയം സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. സഹോദരങ്ങളുടെ വിവാഹത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും.   

9 /13

​ധനു - ജോലി സ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. ഇന്ന് കഠിനാധ്വാനം കൂടുതൽ വേണ്ടിവരും. അപരിചിതരുമായി ഇടപെടുമ്പോൾ ജാഗ്രതപുലർത്തുക. ചില ജോലികളിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും.   

10 /13

​മകരം - മകരം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെക്കാനാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനോ ശമ്പള വർധനവിനോ സാധ്യതയുണ്ട്. അമിത കോപം നിയന്ത്രിക്കുക.   

11 /13

കുംഭം - ബിസിനസിൽ ലാഭം നേടാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ എതിരാളികൾ വർധിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ഏറെ വെല്ലുവിളികൾ നേരിടുന്ന ദിവസമായിരിക്കും ഇന്ന്.   

12 /13

​മീനം - മീനം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ജോലിയിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)  

You May Like

Sponsored by Taboola