Todays horoscope; ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളും തടസങ്ങളും മാത്രം; സമ്പൂർണ രാശിഫലം

ജ്യോതിഷ പ്രകാരം ഓരോ രാശിക്കാർക്കും ഓരോ ദിവസവും വ്യത്യസ്തമായ ഫലങ്ങളാണ് ഉണ്ടാകുക. ചില കൂറുകാർക്ക് സാമ്പത്തിക നേട്ടത്തിനും തൊഴിൽ നേട്ടത്തിനും സാധ്യത ഉണ്ടാകുമ്പോൾ മറ്റ് ചില രാശിക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ, അലച്ചിൽ എന്നിവയാകും ഉണ്ടാകുക. 

 

Today's horoscope 20 July 2024: എല്ലാ രാശിക്കാരുടെയും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

1 /12

മേടം: മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കില്ല. കാര്യതടസ്സം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകാം. അഭിമാനക്ഷതം, അപകടഭീതി, കലഹം, മനഃപ്രയാസം എന്നിവയും കാണുന്നുണ്ട്. എന്ത് കാര്യത്തിലും തടസ്സങ്ങൾ വന്നു ചേരാം.  

2 /12

ഇടവം: ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സ്വസ്ഥതക്കുറവിന്റേതായിരിക്കും. മാത്രമല്ല, അലച്ചിൽ, ചെലവ്, ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിവയും കാണുന്നുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയേക്കും.   

3 /12

മിഥുനം: മിഥുനം രാശിക്കാർക്ക് ഈ ദിവസം ശുഭകരമായ ഫലങ്ങളാണ് കാണുന്നത്. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യപരമായി നേരിട്ടിരുന്ന പ്രശ്നങ്ങൾ മാറും. മത്സരവിജയം, നേട്ടം ഇവയും ഫലത്തിൽ കാണുന്നു. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുള്ള ദിവസമാണിന്ന്.  

4 /12

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, ഉത്സാഹം എന്നിവയാണ് കാണുന്നത്. ശത്രുക്കളുടെ ശക്തി ക്ഷയിക്കും. എന്ത് തൊട്ടാലും അതെല്ലാം വിജയിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടും.  

5 /12

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കില്ല. കാര്യതടസ്സം, കലഹം, ശത്രുശല്യം എന്നിവ കാണുന്നു. ശരീരത്തിന് ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ട്. അലച്ചിൽ, ചെലവ്, നഷ്ടം ഇവയും ഫലത്തിലുണ്ട്. വായ്പാശ്രമങ്ങൾ പരാജയപ്പെടാൻ സാധ്യത.  

6 /12

കന്നി: കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം തടസങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരിക്കും. കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം എന്നിവ കാണുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക. തൊഴിലിടത്തിൽ മേലധികാരികളിൽ നിന്ന് ശകാരം ലഭിക്കാൻ സാധ്യത.  

7 /12

തുലാം: ഇന്നത്തെ ദിവസം തുലാം രാശിക്കാർക്ക് നല്ല ഫലങ്ങളാണ് നൽകുക. കാര്യവിജയം, നേട്ടം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യപരമായി നേരിട്ടിരുന്ന പ്രശ്നങ്ങൾ നീങ്ങും. യാത്രകൾ വിജയിക്കാം.  

8 /12

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കില്ല. കാര്യതടസ്സം, കലഹം, ശത്രുശല്യം എന്നിവ കാണുന്നു. ശരീരക്ഷതമേൽക്കാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പുലർത്തുക. ഇന്ന് അലച്ചിൽ, ചെലവ് ഇവ കാണുന്നുണ്ട്.   

9 /12

ധനു: ഇന്നത്തെ ദിവസം ധനു രാശിക്കാരെ സംബന്ധിച്ച് സന്തോഷം നിറഞ്ഞതായിരിക്കും. കാര്യവിജയം, ഉത്സാഹം, നേട്ടം എന്നിവ കാണുന്നു. സമൂഹത്തിൽ ബഹുമാനം വർധിക്കും. ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നുണ്ട്. ആഗ്രഹങ്ങൾ സഫലമാകും.  

10 /12

മകരം: മകരം രാശിക്കാർക്ക് ഈ ​ദിവസം തടസങ്ങൾ നിറഞ്ഞതായിരിക്കും. കാര്യപരാജയം, ചെലവ്, അലച്ചിൽ, ധന നഷ്ട, ശത്രുശല്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാൻ സാധ്യത.  

11 /12

കുംഭം: കുംഭം രാശിക്കാർക്ക് ഈ ദിനം കാര്യവിജയം, നേട്ടം എന്നിവ ലഭിക്കാനിടയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധന എന്നിവ കാണുന്നു. സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവയും കാണുന്നുണ്ട്.  

12 /12

മീനം: മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ല ഫലങ്ങളാണ് ലഭിക്കുക. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോ​ഗ്യ പ്രശ്നങ്ങൾ മാറും. യാത്രകൾ വിജയിക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola