ഇന്നത്തെ ദിവസം 12 രാശിക്കാർക്കും വ്യത്യസ്തമായ ഫലങ്ങളാണ് ലഭിക്കുക. ചിലർക്ക് ഈ ദിവസം മികച്ചതായിരിക്കുമ്പോൾ മറ്റ് ചിലർക്ക് മോശം അനുഭവങ്ങളായിരിക്കും ഉണ്ടാകുക.
Todays Horoscope 06 September 2024: ജ്യോതിഷ പ്രകാരം 12 രാശിക്കാർക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ ഓരോ രാശികൾക്കും പ്രത്യേകം ഫലങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
മേടം- മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കാര്യവിജയം, അംഗീകാരം, ഇവ കാണുന്നു. ഉല്ലാസ യാത്രകൾ പോകാൻ സാദ്ധ്യതയുണ്ട്. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.
ഇടവം- തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം. കാര്യപരാജയം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.
മിഥുനം- പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും. കാര്യതടസ്സം, അലച്ചിൽ, ചെലവ്, നഷ്ടം, ഉത്സാഹക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാനും സാദ്ധ്യതയുണ്ട്.
കർക്കടകം- കാര്യവിജയം, മത്സരവിജയം, അംഗീകാരം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഇവ കാണുന്നു. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും.
ചിങ്ങം- വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും. കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു.
കന്നി- സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല. കാര്യവിജയം, നേട്ടം, അംഗീകാരം, ഉത്സാഹം ഇവ കാണുന്നു.
തുലാം- . മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ ഇവ മാറും.
വൃശ്ചികം- കാര്യവിജയം, സന്തോഷം, മത്സരവിജയം, ഉപയോഗസാധനലാഭം ഇവ കാണുന്നു. വേണ്ടപ്പെട്ടവരില്‍ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും.
ധനു- നേതൃസ്ഥാനങ്ങളില്‍നിന്നു സ്വമേധയാ പിന്മാറും. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
മകരം- പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു.
കുംഭം- വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിക്കും. കാര്യപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
മീനം- സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു.