Todays Horoscope: ഇന്ന് കന്നി രാശിക്കാർക്ക് ജോലി ലഭിക്കാൻ സാധ്യത, കർക്കടക രാശിക്കാർ ധന ചെലവ് കൂടും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും ലഭിക്കുക

Horoscope Today 14 August 2024: ബുധനാഴ്ച   ദിവസമായ ഇന്ന് കന്നി രാശിയിലെ തൊഴിൽ തേടുന്നവർക്ക് നല്ല ദിവസം.

1 /15

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും ലഭിക്കുക.   

2 /15

Horoscope Today 14 August 2024: ബുധനാഴ്ച   ദിവസമായ ഇന്ന് കന്നി രാശിയിലെ തൊഴിൽ തേടുന്നവർക്ക് നല്ല ദിവസം. വലിയ നേട്ടങ്ങൾ ഉണ്ടാകും

3 /15

ഇടവ രാശിക്കാർക്ക് ഓഫീസിൽ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരും. മിഥുന രാശിക്കാർക്ക് ഇന്ന് ഊർജ്ജസ്വലരായിരിക്കും.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...   

4 /15

മേടം (Aries): മേടം രാശിക്കാര്‍ക്ക് ഇന്ന് അടിപൊളി ദിനം. മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടാനാകും, ജോലിയുടെ കാര്യത്തില്‍ അമിതമായ സമ്മര്‍ദ്ദം എടുക്കരുത് അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പണം ചെലവഴിക്കുക. 

5 /15

ഇടവം (Taurus): ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം, ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കും, തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കരുത്, ബിസിനസുകാര്‍ക്ക് ഇന്ന് റിസ്‌ക് പിടിച്ച ദിനം, സാമ്പത്തിക വശം ശക്തമാകും,  കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ വേണ്ട. 

6 /15

മിഥുനം (Gemini): ഇന്ന് ഇവർ വളരെ റൊമാന്റിക് ആയിരിക്കും, പങ്കാളിക്ക് ഒരു സമ്മാനം നല്‍കും, ഓഫീസില്‍ പൂര്‍ണ്ണ ഊര്‍ജ്ജവും ഉത്സാഹവും ഉപയോഗിച്ച്, എല്ലാ ജോലികളും പൂര്‍ത്തിയാക്കും. ബിസിനസ്സില്‍ നല്ല മാറ്റങ്ങള്‍ ദൃശ്യമാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. 

7 /15

കര്‍ക്കിടകം (Cancer):  വിദ്യാര്‍ത്ഥികൾ ഇന്ന്  പഠനത്തില്‍ ശ്രദ്ധിക്കുക, പണത്തിന്റെ കാര്യത്തില്‍ ചെലവേറും, ഓഫീസില്‍ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കും, വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.

8 /15

ചിങ്ങം (Leo): ഇന്ന് നിങ്ങള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് പുറം, അരക്കെട്ട് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക. ധനനേട്ടം ഉണ്ടാകും, എങ്കിലും അമിതമായി ചെലവഴിക്കരുത്. ഇണയുടെ മാനസികാവസ്ഥ അല്‍പ്പം മോശമായിരിക്കും. 

9 /15

കന്നി (Virgo):  ഈ രാശിയിലെ തൊഴില്‍ രഹിതര്‍ക്ക് ഇന്ന് വളരെ നല്ല ദിവസം, ഒരു നല്ല ജോലിക്കായി തിരയുകയാണെങ്കില്‍, നല്ല ഓഫര്‍ ലഭിക്കും. ഓണ്‍ലൈന്‍ വ്യാപാരികൾക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും, ജീവിത പങ്കാളിയുടെ പിന്തുണയുണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. 

10 /15

തുലാം (Libra): കുടുംബജീവിതം സന്തോഷം നിറഞ്ഞതയ്ക്കും, പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, ഇന്ന് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കും, ജോലിയുള്ളവർക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസം, കഠിനാധ്വാനം ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ മാറ്റം വരുത്തേണ്ടതാണ്, ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യത, ആരോഗ്യം നന്നായിരിക്കും.

11 /15

വൃശ്ചികം (Scorpio):  വീട്ടില്‍ പ്രായമായ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ആരോഗ്യം വഷളായേക്കാം. സാമ്പത്തിക സ്ഥിതിയില്‍ മോശമായേക്കാം, ധനനഷ്ടത്തിന് സാധ്യത, ഓഫീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോട്  നന്നായി പെരുമാറുക. ജോലി പാതിവഴിയില്‍ മൂടങ്ങിപ്പോകാന്‍ സാധ്യത.

12 /15

ധനു (Sagittarius): സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വന്നേക്കാം, മാനസികമായി അസ്വസ്ഥരാകും, ഓഫീസില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, എത്ര കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച വിജയം ലഭിക്കും, ബിസിനസ്സുകാര്‍ക്ക് ഇന്ന് തിരക്കേറിയ ദിവസം, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക

13 /15

മകരം (Capricorn): ജോലിയുടെ കാര്യത്തില്‍ ഇന്ന് നല്ല ദിവസം, വ്യവസായികളുടെ ഏത് പ്രശ്‌നവും ഇന്ന് പരിഹരിക്കപ്പെടും, ദാമ്പത്യ ജീവിതത്തില്‍ സ്ഥിതിഗതികള്‍ പിരിമുറുക്കമുള്ളതാകും, വിശ്വാസക്കുറവ് ഉണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ആരോഗ്യം ശ്രദ്ധിക്കുക.

14 /15

കുംഭം (Aquarius): ആരോഗ്യം ശ്രദ്ധിക്കുക. അശ്രദ്ധ കാണിക്കുകയാണെങ്കില്‍ ഗുരുതരമായ ചില രോഗങ്ങളുടെ പിടിയില്‍ പെടും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അവഗണിക്കരുത്, ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിനം, ലാഭം ഉണ്ടാക്കാം. ഒരു പുതിയ ഓര്‍ഡര്‍ ലഭിക്കാന്‍ സാധ്യത, വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും.

15 /15

മീനം (Pisces): ബിസിനസുകാർക്ക് ഇന്ന് ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും, നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് ശക്തമായ സാധ്യത, ഇണയുമായുള്ള ബന്ധത്തില്‍ മികച്ച ഏകോപനം, ധനത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola