Todays Horoscope: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല മാറ്റങ്ങൾക്കൊണ്ടും ദിനം വ്യത്യസ്തമായിരിക്കും.

Horoscope Today 02 August 2024: വെള്ളിയാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചതായിരിക്കും.

1 /16

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല മാറ്റങ്ങൾക്കൊണ്ടും ദിനം വ്യത്യസ്തമായിരിക്കും.

2 /16

Horoscope Today 02 August 2024: വെള്ളിയാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചതായിരിക്കും.

3 /16

ജോലി സമ്മര്‍ദ്ദം കുറയും, ബിസിനസുകാര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍, അതില്‍ നിന്ന് ഇരട്ടി നേട്ടം ലഭിക്കും, തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക,  ധനസ്ഥിതി മെച്ചപ്പെടും,

4 /16

പൂര്‍വ്വിക സ്വത്ത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ല അവസരം ലഭിക്കും, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.  മറ്റ് രാശിക്കാർക്ക് ഇന്ന് എങ്ങനെയെന്ന് അറിയാം...  

5 /16

മേടം (Aries): വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നല്ല ദിനം. വിദ്യാഭ്യാസത്തിലെ തടസ്സങ്ങള്‍ നീങ്ങും, മുതിര്‍ന്നവരില്‍ നിന്നും അധ്യാപകരില്‍ നിന്നും മാര്‍ഗനിര്‍ദേശം ലഭിക്കും, നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുയോജ്യം, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. 

6 /16

ഇടവം (Taurus): വീട്ടിലെ മുതിര്‍ന്നവരോട് നന്നായി പെരുമാറുക, സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക, തൊഴില്‍ രംഗത്ത് മികച്ച ദിവസം,  ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും കൃത്യസമയത്ത് പൂര്‍ത്തിയാക്കും, സാമ്പത്തിക സ്ഥിതി മികച്ചതാകും. 

7 /16

മിഥുനം (Gemini): ജോലി ചെയ്യുന്നവർ ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറുക, പ്രത്യേകിച്ചും സ്ത്രീകളോട്. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും, ബജറ്റ് അസന്തുലിതമായേക്കാം, മാനസിക സന്തോഷം ലഭിക്കും, ആരോഗ്യം സമ്മിശ്രമായിരിക്കും.

8 /16

കർക്കടകം (Cancer): ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ഫലം നൽകും, കുടുംബജീവിതം ഇന്ന് സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും, പിതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. 

9 /16

ചിങ്ങം (Leo): പൂര്‍വ്വിക സ്വത്ത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും. ഇന്ന് നിങ്ങള്‍ക്ക് നല്ല അവസരം ലഭിക്കും, സാമ്പത്തിക രംഗത്ത് ഭാഗ്യം തെളിയും,  ജോലിക്കാര്‍ ഇന്ന് ഓഫീസ് ജോലികളില്‍ കൂടുതൽ ശ്രദ്ധിക്കുക.

10 /16

കന്നി (Virgo):  രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് നല്ല ദിനം, വലിയ വിജയം നേടാനാകും, പ്രശസ്തി വര്‍ദിക്കും,  പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് ലാഭമുണ്ടാകും, കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കോപം നിയന്ത്രിക്കുക.

11 /16

തുലാം (Libra): ആരോഗ്യം ഇന്ന് അത്ര നല്ലതല്ല, പഴയ രോഗങ്ങള്‍ വീണ്ടും വന്നേക്കാം, ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്, ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും, ധനത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും.

12 /16

വൃശ്ചികം (Scorpio):  തീരുമാനങ്ങള്‍ ആലോചിച്ചെടുക്കുക, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫര്‍ണിച്ചറുകള്‍ മുതലായവയുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തുന്നവര്‍ക്ക് ഇന്ന് നല്ല ദിവസം, സാമ്പത്തിക വശം ശക്തമാകും,  ആരോഗ്യം നല്ലതായിരിക്കും.

13 /16

ധനു (Sagittarius): ഓഫീസിന്റെ അന്തരീക്ഷം മികച്ചതായിരിക്കും, ജോലി സമ്മര്‍ദ്ദം കുറയും, ബിസിനസുകാര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ഇരട്ടി നേട്ടം ലഭിക്കും, തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക, ധന സ്ഥിതി മെച്ചപ്പെടും. പൂര്‍വ്വിക സ്വത്ത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ല അവസരം ലഭിക്കും, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും,  

14 /16

മകരം (Capricorn): വ്യക്തിപരമായ കാര്യങ്ങള്‍ വീടിനുള്ളില്‍ തന്നെ പരിഹരിക്കുക. ഓഫീസിലെ ജോലിയില്‍ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ ജോലിയില്‍ തലയിടാതിരിക്കുക, ബിസിനസുകാര്‍ ഇന്ന് പ്രധാന തീരുമാനങ്ങള്‍ എടുക്കരുത്. ധനത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിനം, ആരോഗ്യം നന്നായിരിക്കും.

15 /16

കുംഭം (Aquarius): തൊഴില്‍ രംഗത്ത് ഇന്ന് നല്ല ദിനം, ജോലി മേഖലയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ വ്യക്തിയുടെ മാര്‍ഗനിര്‍ദേശം ലഭിക്കും, കരിയര്‍ മികച്ച ദിശയിലേക്ക് നീങ്ങും, സാമ്പത്തികമായി ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.

16 /16

മീനം (Pisces): വിദ്യാര്‍ത്ഥികൾക്ക് ഇന്ന്  പഠനത്തോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും, ഇന്ന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ വിജയമുണ്ടാകും, ജോലിസ്ഥലത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബജീവിതം സന്തോഷകരമാകും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മാറും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola