കുഞ്ഞിൻറെ ആരോഗ്യവും പ്രതിരോധശേഷിയും മികച്ചതാക്കുന്നതിന് മുലപ്പാൽ വളരെ പ്രധാനമാണ്. മുലപ്പാൽ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
മുലയൂട്ടുന്ന അമ്മമാർ പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം എന്നിവയാൽ സമ്പന്നമാണ് എള്ള്. ഇത് മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമായ ഇഞ്ചിക്ക് മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കും.
മുലയൂട്ടുന്ന അമ്മമാർ വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പാൽ ഉത്പാദനം വർധിപ്പിക്കും.
മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ലാക്ടോജെനിക് ഭക്ഷണമായാണ് ഉലുവ കണക്കാക്കപ്പെടുന്നത്.