തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണവില. ഒരു ഗ്രാമിന് ഇന്ന് വർധിച്ചത് 75 രൂപയാണ്. ഇതോടെ ഒരു ഗ്രാമിന്റെ വില 6960 രൂപയായി.
പവന് 600 രൂപ കൂടി 55,680 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 5775 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ ഒരു പവന് 480 രൂപ കൂടിയിരുന്നു.
പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്.
മെയ് 20ന് സ്വർണ്ണവില ഗ്രാമിന് 6895 രൂപയായിരുന്നു. ആ റെക്കോർഡ് മറികടന്ന് കൊണ്ടാണ് ഇന്ന് 6960 രൂപയിലേക്കെത്തിയിരിക്കുന്നത്.
ഈ മാസത്തെ സ്വർണനിരക്ക് - സെപ്റ്റംബർ 1: 53,560, സെപ്റ്റംബർ 2: 53,360, സെപ്റ്റംബർ 3: 53,360, സെപ്റ്റംബർ 4: 53,360, സെപ്റ്റംബർ 5: 53,360, സെപ്റ്റംബർ 6: 53,760, സെപ്റ്റംബർ 7 : 53,440, സെപ്റ്റംബർ 8 : 53,440, സെപ്റ്റംബർ 9 : 53,440, സെപ്റ്റംബർ 10 : 53,440, സെപ്റ്റംബർ 11 : 53,720, സെപ്റ്റംബർ 12 : 53,640, സെപ്റ്റംബർ 13 : 54,600, സെപ്റ്റംബർ 14 : 54, 920, സെപ്റ്റംബർ 15 : 54, 920, സെപ്റ്റംബർ 16 : 55,040, സെപ്റ്റംബർ 17 : 54,920, സെപ്റ്റംബർ 18 : 54,800, സെപ്റ്റംബർ 19 : 54,600, സെപ്റ്റംബർ 20 : 55,080, സെപ്റ്റംബർ 21 : 55,680