Lord Vishnu Plant: ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിൽ മരങ്ങളും ചെടികളും പൂക്കളും ദേവതകൾക്ക് വളരെ പ്രിയപ്പെട്ടതാണ് എന്നാണ്. ഇതിലൊന്നാണ് ശംഖു പുഷ്പം. ഇത് മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. ശംഖു പുഷ്പം വീട്ടിൽ വളർത്തുന്നതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും വിരുന്നുവരും എന്നാണ് വിശ്വാസം. ഇതോടൊപ്പം പണത്തിന്റെ ദൗർലഭ്യവും ഇല്ലാതാകും. ശംഖു പുഷ്പം വീട്ടിൽ ഏത് ദിശയിലാണ് വയ്‌ക്കേണ്ടത് എന്ന് നമുക്കറിയാം.. ഇപ്പം അതിന്റെ ഗുണങ്ങളും.
ആഗ്രഹിക്കുന്ന ജോലി നേടാൻ: നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കണമെങ്കിൽ ശംഖുപുഷ്പം കൊണ്ടുള്ള ഈ പ്രതിവിധി വളരെ ഫലപ്രദമാണ്. ഇതിനായി നിങ്ങൾ 5 പൂക്കളോടൊപ്പം 5 കർപ്പൂരം കൂടി പൂജയ്ക്ക് വയ്ക്കുക ശേഷം പിറ്റേന്ന് ശംഖുപുഷ്പം എടുത്ത് പേഴ്സിൽ വയ്ക്കുക. ഇന്റർവ്യൂവിന് പോകുമ്പോൾ ഇതും കയ്യിൽ വയ്ക്കുക, വിജയം ഉറപ്പ്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മുക്തി നേടാൻ: സാമ്പത്തിക പ്രതിസന്ധികൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ തിങ്കൾ, ശനി ദിവസങ്ങളിൽ ശംഖുപുഷ്പത്തിന്റെ 3 പൂക്കൾ വെള്ളത്തിലൊഴുക്കുക. ഇത് തുടർച്ചയായി 3 ആഴ്ച ചെയ്യുക. ഇതിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും.
ശനിദോഷത്തിൽ നിന്നും മോചനം: വസ്തു വിദഗ്ധർ പറയുന്നതനുസരിച്ച് ശംഖുപുഷപം ശനിദേവന് സമർപ്പിക്കുന്നത് ഏഴരശനിയിൽ നിന്നും ശനിദോഷത്തിൽ നിന്നും മോചനം ലഭിക്കുമെന്നാണ്. മാത്രമല്ല ശംഖുപുഷ്പം കയ്യിൽ വച്ചുകൊണ്ട് എന്ത് പ്രവൃത്തി ചെയ്താലും അതിൽ വിജയം ഉറപ്പാണെന്നാണ് പറയപ്പെടുന്നതും.
ശംഖുപുഷ്പത്തിന്റെ ചെടി ഈ ദിശയിൽ നടുക- വീട്ടിൽ ശംഖുപുഷ്പത്തിന്റെ ചെടി നട്ടുപിടിപ്പിക്കുന്നതിലൂടെ വീടിന്റെ എല്ലാ മൂലകളും ഊർജ്ജസ്വലമാകും. ഇതിനെ വീടിന്റെ വടക്ക് ദിശയിലാണ് നടേണ്ടത. ഈ ദിശയിൽ ഈ ചെടി നടുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. ശ്രദ്ധിക്കേണ്ട കാര്യം ഈ ചെടിയെ അബദ്ധത്തിൽ പോലും തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ നടരുത് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.
ഈ മാസത്തിൽ നടുന്നത് ഉത്തമം: മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പ്രിയമുള്ള ഒരു ചെടിയാണ് ശംഖുപുഷ്പത്തിന്റേത്. അതിനാൽ ഇത് വിഷ്ണുപ്രിയ എന്നും കൃഷ്ണകാന്ത എന്നും അറിയപ്പെടുന്നു. വാസ്തു പ്രകാരം ശംഖുപുഷ്പത്തിന്റെ വള്ളി പടരുന്നതനുസരിച്ച് വീട്ടിൽ പുരോഗതിയുണ്ടാകും എന്നാണ്. ഈ ചെടിയെ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടുന്നത് നല്ലതാണ്.