ഈ വരുന്ന കൃഷ്ണ ജന്മാഷ്ടമി മുതല്‍ ചില നക്ഷത്രക്കാരുടെ ജീവിതം മാറിമറിയാന്‍ പോകുകയാണ്. ഓഗസ്റ്റ് 26നാണ് അഷ്ടമി രോഹിണി.
Sri Krishna Jayanti 2024 Lucky Nakshatras: ഏറെ ഗുണകരമായ സമയമാണ് 6 നക്ഷത്രക്കാര്‍ക്ക് വന്നെത്താന്‍ പോകുന്നത്. ആ ഭാഗ്യനക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മൂലം: മൂലം നക്ഷത്രക്കാര്‍ക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഏറെയുള്ള സമയമാണ് വന്നെത്തിയിരിക്കുന്നത്. ഈ വരുന്ന അഷ്ടമി രോഹിണി കഴിയുന്നതോടെ മൂലം നക്ഷത്രക്കാരുടെ ജീവിതത്തില്‍ എല്ലാ മേഖലയിലും ഉയര്‍ച്ചയുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. അഷ്ടമി രോഹിണി ദിവസം മൂലം നക്ഷത്രക്കാര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.
ആയില്യം: ജന്മാഷ്ടമിയോടെ ദുരിതങ്ങള്‍ അവസാനിക്കാന്‍ പോകുന്ന നക്ഷത്രമാണ് ആയില്യം. ഇവര്‍ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും. തൊഴില്‍ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക രംഗത്തുമെല്ലാം അഭിവൃദ്ധിയാണ് കാത്തിരിക്കുന്നത്. ശ്രീകൃഷ്ണ ചൈതന്യം കാരണം ഇവര്‍ തൊടുന്നതെല്ലാം പൊന്നായി മാറും.
തൃക്കേട്ട: ജീവിതത്തില്‍ നേരിട്ടിരുന്ന ദുരിതങ്ങള്‍ മാറി സമ്പത്തും സൗഭാഗ്യവുമെല്ലാം ലഭിക്കാന്‍ തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ജന്മാഷ്ടമി വരെ മാത്രം കാത്തിരുന്നാല്‍ മതി. ഭഗവാനെ മനസറിഞ്ഞ് വിളിച്ചാല്‍ ആഗ്രഹങ്ങളെല്ലാം സഫലമാകും. കൈവിട്ടു പോയെന്ന് കരുതിയ പല കാര്യങ്ങളും ഇവരുടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്ന സമയമാണിത്.
ഉത്രാടം: അഷ്ടമി രോഹിണി ദിവസം മുതല്‍ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഉണ്ടാകാന്‍ ഭാഗ്യം ലഭിച്ച നക്ഷത്രമാണ് ഉത്രാടം. ദുഖദുരിതനാശവും ഉദ്ദേശകാര്യലബ്ദിയും നിശ്ചയമായും ഉണ്ടാകും. ഇതുവരെ അനുഭവിച്ചിരുന്ന സങ്കടങ്ങളും ദുരിതങ്ങളും നീങ്ങും. ഇതിന് ഭഗവാനെ പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും വേണം.
ചതയം: അഷ്ടമി രോഹിണി നാളോടെ ചതയം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ശ്രീകൃഷ്ണ ചൈതന്യവും അനുഗ്രഹവും നിറയും. ഇതോടെ ഇവര്‍ക്ക് ജീവിത്തിലെ സമസ്ത മേഖലകളിലും ഉയര്‍ച്ച നേടാനാകും. സാമ്പത്തികപരമായി ഉന്നതങ്ങളിലെത്തും. എല്ലാ ബുദ്ധിമുട്ടുകളും നീങ്ങി സന്തോഷകരമായ ജീവിതം നേടാനാകും.
പൂരൂരുട്ടാതി: അഷ്ടമി രോഹിണി ദിവസം മുതല്‍ ജീവിതം മാറിമറിയാന്‍ പോകുന്ന നക്ഷത്രമാണ് പൂരൂരുട്ടാതി. ഇതുവരെ ജീവിതത്തില്‍ നേരിട്ടിരുന്ന ദുഖങ്ങളും ദുരിതങ്ങളും നീങ്ങും. ഇനിയങ്ങോട്ട് നേട്ടങ്ങള്‍ മാത്രമാണ് ഇവരെ കാത്തിരിക്കുന്നത്. ആശങ്കകള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഈ അഷ്ടമി രോഹിണി ദിവസം മുതല്‍ സാധിക്കും. ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.