Happy mood: ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മോശം മൂഡ് മാറ്റും..! പരീക്ഷിച്ച് നോക്കൂ

സന്തോഷത്തോടെ ഇരിക്കുക എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. അതിനായി പലരും പല വഴികള്‍ തേടാറുണ്ട്. 

 

Food For Happy Mood: ജീവിത പ്രശ്‌നങ്ങളും മറ്റ് സമ്മര്‍ദ്ദങ്ങളും കാരണം പലര്‍ക്കും സന്തോഷം കണ്ടെത്താന്‍ കഴിയാറില്ല. നെഗറ്റീവ് ചിന്തകള്‍ കാരണം മൂഡ് ഓഫ് ആകുന്നവരുണ്ട്. ഇവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സ്ഥിതി വരുന്നു. 

1 /6

മെഡിറ്റേഷന്‍, യോഗ, കായിക വിനോദങ്ങള്‍, സിനിമ എന്നിങ്ങനെ പല വഴികളിലൂടെയും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍, ആളുകളുടെ മൂഡ് മാറ്റാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.  

2 /6

ചോക്ലേറ്റ് - ചോക്ലേറ്റ് കഴിച്ചാല്‍ മനസില്‍ ശാന്തതയും സന്തോഷവും അനുഭവപ്പെടും. മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.  

3 /6

കട്ടന്‍ ചായ - കട്ടന്‍ ചായയില്‍ കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മൂഡ് മികച്ചതാക്കാന്‍ കഫീന്‍ സഹായിക്കും. സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നവയാണ് ആന്റി ഓക്‌സിഡന്റുകള്‍.  

4 /6

കശുവണ്ടിപ്പരിപ്പ് - മാഗ്നീഷ്യം, വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ കശുവണ്ടിപ്പരിപ്പിലുണ്ട്. ഇവയെല്ലാം നിങ്ങളുടെ മോശം മൂഡ് മികച്ചതാക്കാന്‍ സഹായിക്കുന്നവയാണ്. സമ്മര്‍ദ്ദം കുറക്കുന്നതിന് മാഗ്നീഷ്യവും നല്ല മൂഡ് ലഭിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും സഹായിക്കും.   

5 /6

തൈര് - ദഹന വ്യവസ്ഥ ആരോഗ്യകരമായി നിലനിര്‍ത്താന്‍ തൈരിന് കഴിയും. സെറോടോണിന്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കാന്‍ ആരോഗ്യകരമായ ദഹന വ്യവസ്ഥയ്ക്ക് സാധിക്കും. ഇവയെല്ലാം നിങ്ങളുടെ മൂഡിനെ പോസിറ്റീവായി സ്വാധീനിക്കും.  

6 /6

പഴങ്ങള്‍ - വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പഴങ്ങള്‍. ഈ പോഷകങ്ങള്‍ നിങ്ങളുടെ മൂഡ് മികച്ചതാക്കാന്‍ സഹായിക്കും.  (ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola