Palmistry: ഈ രേഖയും, അടയാളവും കയ്യിലുള്ളവർ ധനവാന്മാർ ആയിരിക്കും!

Palmistry: ഓരോ വ്യക്തിയും തന്റെ ജീവിതത്തിൽ സമ്പന്നനാകാൻ സ്വപ്നം കാണുന്നു. ആരുടെ വിധിയിൽ ധനികനാകാൻ എഴുതിയിരിക്കുന്നുവോ അവനെ തടയാൻ ആർക്കും കഴിയില്ല. ഇതിന് കർമ്മത്തോടൊപ്പം ഭാഗ്യവും ഉണ്ടായിരിക്കും. കൈനോട്ടം അനുസരിച്ച് കൈപ്പത്തിയിലെ ചില വരകളും അടയാളങ്ങളും ധനികനും ഭാഗ്യവാനും ആണെന്ന് സൂചിപ്പിക്കുന്നു. ധനവാന്മാരുടെ കൈകളിൽ എന്തൊക്കെ വരകൾ ഉണ്ടായേക്കാമെന്ന് നമുക്ക് നോക്കാം..

 

1 /5

ഇനി ഭാഗ്യ രേഖയിൽ നിന്ന് മറ്റേതെങ്കിലും രേഖ പുറത്തുവന്ന് നേരിട്ട് സൂര്യനിലക്ക് പോകുകയാണെങ്കിൽ ആ ആളുകൾ ജീവിതത്തിൽ വലിയ പുരോഗതി കൈവരിക്കുന്നു. അവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.

2 /5

കൈപ്പത്തിയിൽ ജീവൻ രേഖ, തലരേഖ, ഭാഗ്യ രേഖ എന്നിവ കൂടിച്ചേർന്ന്  ഒരു ത്രികോണം രൂപപ്പെടുകയാണെങ്കിൽ അത്തരം ആളുകൾ സമ്പന്നരാകും. ഒപ്പം ഇത്തരക്കാർ തൃപ്തികരമായ പണം സമ്പാദിക്കുകയും ജീവിതത്തിൽ വിജയിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല അവർ ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു.

3 /5

ആരുടെ കൈപ്പത്തിയിലെ ഭാഗ്യരേഖയാണോ നേരെ അപകടങ്ങൾ കൂടാതെ ശനിയിലേക്ക് പോകുന്നത് അവർക്ക് ആകസ്മികമായ ധനലാഭമുണ്ടാകും. കൂടാതെ ഇത്തരക്കാർക്ക് ജീവിതത്തിൽ പണത്തിന്റെ അഭാവം അനുഭവപ്പെടില്ല.

4 /5

ശുക്രൻ, സൂര്യൻ, വ്യാഴം എന്നിവ കൈപ്പത്തിയിൽ ശക്തവും ഉയർച്ചയുള്ളതുമാണെങ്കിൽ ഇവർ ധനവാനാകാൻ സാധ്യതയുണ്ട്.  ഇത് കൈയ്യിൽ ഉള്ളവരെ സമ്പന്നരാകുന്നതിൽ നിന്ന് ആർക്കും തടയാനാകില്ല. ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് ഈ അടയാളങ്ങൾ സമ്പന്നരുടെ കൈപ്പത്തിയിൽ കാണപ്പെടുന്നു.

5 /5

കൈപ്പത്തിയിൽ ഭാഗ്യ രേഖ, തലരേഖ, ജീവൻ രേഖ എന്നിവ ചേർന്ന്  'M' എന്ന അടയാളമുണ്ടാക്കുകയാണെങ്കിൽ അത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരം ആളുകൾ 35 നും 55 നും ഇടയ്ക്കുള്ള വയസ്സിൽ സമ്പന്നരാകുന്നു. ഇത്തരക്കാർക്ക് പണത്തിന് ഒരു കുറവുമില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola