Lucky Idols: മനുഷ്യജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് സാധാരണമാണ്. ഇത്തരം ചെറിയ ബുദ്ധിമുട്ടുകൾ ഒരു വ്യക്തിയെ കൂടുതല്‍ ശക്തനാക്കും എന്നാണ് പറയുന്നത്. എന്നാല്‍, നമുക്കറിയാം ചില പ്രശ്നങ്ങൾ വ്യക്തിയുടെ ജീവിതത്തെ തകര്‍ക്കുന്ന രീതിയിലാണ് കടന്നുവരുന്നത്.
ചിലപ്പോള്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയില്ല. ഈ പ്രശ്നങ്ങള്‍ സാമ്പത്തികം മാത്രമല്ല, സാമൂഹികവും കുടുംബപരവുമായ നമ്മുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കാന്‍ തുടങ്ങുന്നു. വാസ്തു ശാസ്ത്രം വളരെ പുരാതനമായ ഒരു ശാസ്ത്രമാണ്. അതില്‍ മനുഷ്യന്‍റെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ നിരവധി മാർഗങ്ങൾ പറയുന്നുണ്ട്. അതായത്, ചില വിഗ്രഹങ്ങള്‍ക്ക് വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഇത്തരം വിഗ്രഹങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക്
സന്തോഷവും ഐശ്വര്യവും ലഭിക്കും. അത്തരം ചില വിഗ്രഹങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അറിയാം...
ഗണപതിയുടെ വിഗ്രഹം (Ganesh Idol): വാസ്തു പ്രകാരം, നിങ്ങളുടെ വീടിന്‍റെ പ്രധാന വാതില്‍ തെക്കോ വടക്കോ ദിശയിലാണെങ്കിൽ, പ്രധാന വാതിലില്‍ ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കണം. എന്നാല്‍, കിഴക്കോ പടിഞ്ഞാറോ ആണ് പ്രധാന വാതില്‍ എങ്കില്‍ ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കരുത്.
ഓടുന്ന കുതിയുടെ വിഗ്രഹം (Horse Idol): ഭാഗ്യം നേടാൻ കുതിരയുടെ വിഗ്രഹം വീടുകളില്‍ വയ്ക്കുന്നത് വളരെ ഫലപ്രദമാണ്. എന്നാല്‍ ഇത് ശുഭകരമായ ദിശയിൽ സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീടിന്‍റെ വടക്ക് ദിശയിൽ കുതിരയുടെ വിഗ്രഹം സ്ഥാപിക്കുന്നത് ഐശ്വര്യമായി കണക്കപ്പെടുന്നു. സമൂഹത്തിൽ ബഹുമാനം ലഭിക്കാനായി വിഗ്രഹം തെക്ക് ദിശയിൽ സ്ഥാപിക്കണം. എന്നാല്‍, ഒരിക്കലും കിടപ്പുമുറിയിൽ ഇത് വയ്ക്കരുത്. കുതിരയുടെ വിഗ്രഹം വാങ്ങുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതായത്, കടിഞ്ഞാൺ ഇല്ലാത്ത കുതിരയുടെ പ്രതിമ ആയിരിക്കണം വാങ്ങേണ്ടത്, കൂടാതെ, ഇത് വീടിന്‍റെ പ്രധാന വാതിലിന് അഭിമുഖമായി നിൽക്കുന്ന തരത്തിൽ വീട്ടിൽ വയ്ക്കാന്‍ ശ്രദ്ധിക്കുക.
തത്തയുടെ പ്രതിമ (Parrot idol): തത്തയെ പണത്തിന്‍റെയും ഭാഗ്യത്തിന്‍റെയും പ്രതീകമായി കണക്കാക്കുന്നു. ചൈനീസ് വാസ്തു ശാസ്ത്രത്തില്‍ ഇത് ദൈവികതയുടെയും ശുഭകരമായ സന്ദേശത്തിന്‍റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇണയുമായി കലഹം അല്ലെങ്കില്‍ അഭിപ്രായ വ്യത്യാസം നടക്കുന്നുവെങ്കില്‍, ഒരു ജോഡി തത്തകളുടെ പ്രതിമ അല്ലെങ്കില്‍ ഫോട്ടോ കിടപ്പുമുറിയിൽ സ്ഥാപിക്കണം. നേരെമറിച്ച്, ബിസിനസുകാർ വടക്ക് ദിശ ദിശയിൽ ഒരു പച്ച തത്തയുടെ ചിത്രം വയ്ക്കണം, ഇത് ദോഷങ്ങളില്ലാതാക്കും.
പശു-കിടാവ് വിഗ്രഹം (Cow and calf Idol): വീടിന്‍റെ വടക്ക് കിഴക്ക് ദിശയിലാണ് പശുവും കിടാവുമൊത്തുള്ള വിഗ്രഹം സൂക്ഷിക്കേണ്ടത്. ഇത് സാധ്യമല്ലെങ്കിൽ, ഇത് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലും സൂക്ഷിക്കാം. ഈ വിഗ്രഹം ഏറെ ശുഭമാണ്.
ആനയുടെ പ്രതിമ (Elephant Idol): ഫെങ് ഷൂയിയും വാസ്തുവും പറയുന്നതനുസരിച്ച്, ആനയുടെ പ്രതിമ വീടിന്‍റെയോ ഓഫീസിന്‍റെയോ പ്രധാന വാതിലിന് സമീപം സൂക്ഷിക്കണം. പോസിറ്റീവ് എനർജിയും ഭാഗ്യവും ആകർഷിക്കാൻ ആനയുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലമാണ് വടക്ക് ദിശ എന്നാണ് പറയപ്പെടുന്നത്. നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.